
നഗോയ: ഏഷ്യന്ഗെയിംസിലെ ക്രിക്കറ്റില് ഇന്ത്യ സ്വര്ണ്ണം നിലനിര്ത്തി. ഫൈനലില് പാകിസ്താനെ 19 റണ്സിന് ഇന്ത്യ തോല്പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില് 211 റണ്സ് എടുത്തപ്പോള് പാകിസ്താന്റെ മറുപടി 192 റണ്സില് അവസാനിച്ചു. പാകിസ്താന്റെ ഹസന് നവാസിന്റെ പോരാട്ടം ഒടുവില് ഇന്ത്യ അവസാനിപ്പിച്ചതോടെയാണ് ജേതാക്കളായത്. ഇതോടെ പാകിസ്താന് മേലുള്ള ക്രിക്കറ്റ് ആധിപത്യം ഇന്ത്യ തുടരുകയാണ്. ഏഷ്യാകപ്പിലും പാകിസ്താനെ തോല്പ്പിച്ചാണ് ഇന്ത്യ കപ്പുയര്ത്തിയത്.
ഇന്ത്യയ്ക്കായി അഭിഷേക് ശര്മ്മയുടേയും തിലക് വര്മ്മയുടേയും ബാറ്റിംഗാണ് തുണയായത്. അഭിഷേക്ശര്മ്മ 28 പന്തില് മൂന്ന് ബൗണ്ടറിയും ഏഴു സിക്സറുകളുമായി 61 റണ്സ് എടുത്തു. തിലക് വര്മ്മ 22 പന്തുകളില് 51 റണ്സ് എടുത്തു. മൂന്ന് ബൗണ്ടറികളും നാലു സിക്സറുകളുമാണ് തിലക് അടിച്ചു കൂട്ടിയത്. സഞ്ജു സാംസണ് രണ്ടു റണ്സിനും വൈഭവ് സൂര്യവംശി 15 റണ്സിനും ഇഷാന് കിഷന് 20 റണ്സിനും പുറത്തായി. നായകന് ശ്രേയസ് അയ്യര് 21 റണ്സ് നേടി പുറത്തായി. ശിവംദുബേ 27 റണ്സിനും അക്സര്പട്ടേല് ഒരു റണ്സിനും പുറത്തായി.
വാലറ്റത്ത് ശിവംദുബേയും തിലക് വര്മ്മയും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് കൂറ്റന് സ്കോര് സമ്മാനിച്ചത്. തിലക് വര്മ്മ നാലു സിക്സറുകളും മൂന്ന് ബൗണ്ടറിയുമാണ് പറത്തിയത്. രണ്ടു ബൗണ്ടറികളും രണ്ടു സിക്സറുകളും ശിവം ദുബേ നേടി. മറുപടി ബാറ്റിംഗില് പാകിസ്താനെ തുടക്കത്തില് തന്നെ നിയന്ത്രിക്കാന് ഇന്ത്യന് ബൗളര്മാര്ക്കായി. ഓപ്പണറും നായകനുമായ സാഹിബ്സാദാ ഫര്ഹാനെ പത്ത് റണ്സിന് തന്നെ പറഞ്ഞുവിട്ടു.
മാസ് സദാഖിനെ 23 റണ്സിനും ഉസ്മാന് ഖാനെ മൂന്ന് റണ്സിനും വീഴ്ത്തി. അതിന് ശേഷമായിരുന്നു ഹസന് നവാസിന്റെ പോരാട്ടം ഉണ്ടായത്. 51 പന്തുകളില് 96 റണ്സാണ് അടിച്ചുകൂട്ടിയത്. ഏഴ് സിക്സും അഞ്ച് ബൗണ്ടറിയും എടുത്തു. അക്സര്പട്ടേലും വാഷിംഗ്ടണ് സുന്ദറും ശിവം ദുബേയും രണ്ടു വിക്കറ്റുകള് വീതം വീഴ്ത്തി. നേരത്തേ വനിതാടീമും ക്രിക്കറ്റില് കിരീടം നേടിയിരുന്നു. ഇതോടെ ഇരട്ടകിരീടമാണ് ഇന്ത്യ നേടിയിരിക്കുന്നത്.







Comments