
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്നതിനു കാരണം മുസ്ലീം ലീഗിന്റെ സമ്മർദമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിട്ട് പിന്നോട്ടുപോകുന്നതെന്തിനാണ് എന്ന് ചോദിച്ച ബിജെപി നേതാവ്, വർഗീയ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ക്രമസമാധാനം പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ എന്ന് പരസ്യമായി ചോദിച്ചു.
സംസ്ഥാനം ഭരിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയും ചേർന്നാണ്. വി ഡി സതീശൻ സർക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നുവെങ്കിലും നിയന്ത്രിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്നും സംസ്ഥാന ഭരണത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, രാഷ്ട്രീയ ഇടപെടലുകൾ കാരണം പോലീസിന്റെ വീര്യം ചോർന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു സമുദായങ്ങൾക്ക് പ്രാതിനിധ്യം നൽകിയില്ല എന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രൻ, മുഖ്യമന്ത്രി യുഡിഎഫിൽ ഒന്നും പറയുന്നില്ല എങ്കിലും ലീഗുമായി എല്ലാം ചർച്ച ചെയ്യുന്നുണ്ട് എന്നും കുറ്റപ്പെടുത്തി. കെ എം മുന്നിറിനു നൽകിയ പദവിയെക്കുറിച്ചും പരാമർശമുണ്ടായി. ഭരണപരിഷ്കാര കമ്മീഷന് ഒരു ഗുണവുമില്ലാത്തതാണെന്നും മുനീറിന് മറ്റെന്തെങ്കിലും പദവി നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രാ വിവാദവും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പരാമർശിക്കുകയുണ്ടായി. മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് വിമാനം കൊടുത്തത് ഏതോ കാട്ടുകള്ളനാണ്. അല്ലെങ്കില് തുറന്ന് പറയുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.







Comments