
പാലക്കാട്: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം പാലക്കാട് ജില്ല വിപുലീകൃത സമിതിയിൽ പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായെന്ന് വിമർശനം. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ശരിയായില്ല. ശശിയോട് നേതൃത്വത്തിലെ ചിലർ അനുഭാവ പൂർവമായ നിലപാട് സ്വീകരിച്ചു.
എം ബി രാജേഷിന്റെ തോല്വിക്ക് കാരണം പാര്ട്ടിയിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനപ്പുറം വിഭാഗീയതയാണ് തൃത്താലയില് പാര്ട്ടിയെ പരാജയപ്പെടുത്തിയതെന്നും റിപ്പോര്ട്ടില് പറയുന്നു. ഇടത് കോട്ടയായിരുന്ന കോങ്ങാട് പരമ്പരാഗത പാര്ട്ടി വോട്ടുകള് നഷ്ടപ്പെട്ടു. കോങ്ങാട് മണ്ഡലത്തില് സിപിഐഎമ്മിന് മികച്ച സ്വാധീനമുള്ള പഞ്ചായത്തുകളില് ഉള്പ്പെടെ വോട്ട് വന്തോതില് കുറഞ്ഞത് ഗുരുതര പ്രശ്നമെന്നും പ്രവര്ത്തന റിപ്പോര്ട്ടില് പറയുന്നു.
ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണത്തെ ചെറുക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാ വീഴ്ചകൾ ഉണ്ടായി. മലപ്പുറത്ത് ഉൾപ്പെടെ ഇത് വലിയ തോൽവിക്ക് കാരണമായി. പാർട്ടിക്കെതിരായ സന്ദേശം ലീഗ് ജനങ്ങളിൽ എത്തിച്ചു. അത് പ്രതിരോധിക്കാനായില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ ചേർത്തുപിടിക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില് വിമര്ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. തൃത്താല, കോങ്ങാട് ഉള്പ്പെടെയുള്ള ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്വിക്ക് കാരണം നേതാക്കള്ക്കിടയിലെ വിഭാഗീയതയാണെന്ന് എം വി ഗോവിന്ദന് വിമര്ശിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വേണ്ടവിധത്തില് പ്രവര്ത്തിക്കുന്നില്ലെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.







Comments