
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്. അഭിനയത്തിന് പുറമെ മികച്ച ഒരു നര്ത്തകി കൂടിയാണ് നവ്യ. ഇപ്പോഴിതാ ഇന്സ്റ്റഗ്രാമില് നവ്യ പങ്കുവെച്ച ചിത്രങ്ങള്ക്ക് താഴെ വന്ന പരിഹാസ കമന്റിന് താരം നല്കിയ മറുപടി ശ്രദ്ധ നേടുകയാണ്.
ഡാന്സ് പ്രാക്ടീസ് കഴിഞ്ഞുളള ഒരു ചിത്രമാണ് നവ്യ പങ്കുവെച്ചത്. എന്നാല് അതിനു താഴെയായി ' എത്ര ചിരിച്ചാലും വയസു കുറയില്ല ആന്റി, സ്റ്റേജും കഴിയാറായി ' എന്നാണ് ഒരാള് കമന്റ് ചെയ്തത്. ഇതിന് നവ്യ നല്കിയ മറുപടിയാണ് കൈയ്യടി നേടുന്നത് ' അമ്മൂമ്മ ആയാലും ചിരിക്കാന് തന്നെയാണ് ഉദ്ദേശം' എന്നായിരുന്നു മറുപടിയായി നവ്യ കുറിച്ചത്.
ദിലീപിന്റെ നായികയായി ' ഇഷ്ടം' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നവ്യ നായര്. പിന്നീട് നന്ദനം, പാണ്ടിപ്പട, കല്യാണ രാമന്, വെളളിത്തിര, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന് നവ്യയ്ക്ക് സാധിച്ചു. വിവാഹത്തിന് ശേഷം സിനിമയില് നിന്നും ഇടവേളയെടുത്ത നവ്യ 2022-ല് ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടര്ന്ന് ജാനകി ജാനെ, പാതി രാത്രി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.







Comments