
തിരുവനന്തപുരം: രാജിഭീഷണി മുഴക്കിയ തിരുവനന്തപുരം കൗണ്സിലര് ആര്.ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് കൂടിക്കാഴ്ച നടത്തും. രാജി പ്രഖ്യാപിച്ച് ബിജെപിയെ മുള്മുനയില് നിര്ത്തിയശേഷം നേതാക്കള് നടത്തിയ ചര്ച്ചയ്ക്കും ഒടുവിലാണ് രാജി പിന്വലിക്കാന് ശ്രീലേഖ തയ്യാറായത്. പാര്ട്ടി സംസ്ഥാന അദ്ധ്യക്ഷനും മേയറും അടക്കമുള്ള നേതാക്കളുടെ നിസ്സഹകരണവും അഭിപ്രായഭിന്നതയും എല്ലാം കാരണമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില് തോറ്റതിന് പിന്നാലെ പാര്ട്ടി ശ്രീലേഖയ്ക്ക് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ നല്കുന്നില്ല.
പാര്ട്ടി അദ്ധ്യക്ഷന് അടക്കം മുമ്പ് നല്കിയ പല ഉറപ്പുകളും മറന്നതുപോലെയായി. അതേസമയം ആര്എസ്എസിനും ശ്രീലേഖ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതില് അതൃപ്തിയുണ്ട്. രാജിഭീഷണി സമ്മര്ദ തന്ത്രമാണെന്നും വഴങ്ങേണ്ടതില്ലന്നുമാണ് ആര്എസ്എസ് നിര്ദേശം. അതേസമയം ചില വാഗ്ദാനങ്ങള് നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം. നിലവില് തിരുവനന്തപുരത്തെ ചികിത്സയിലായിരുന്ന ആര് ശ്രീലേഖ ആശുപത്രി വിട്ടു. ഇന്ന് ബിജെപി അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടന്നേക്കും.







Comments