
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുപതിനായിരത്തിലധികം ഗാനങ്ങള് പാടിയ പിന്നണിഗായികയാണ് സുജാത മോഹന്. ബേബി സുജാതയായി വേദികളില് പാടിത്തുടങ്ങിയ സുജാത, മലയാളത്തിന്റെ ഗാനഗന്ധര്വ്വന് യേശുദാസ് വഴിയാണ് പിന്നണിഗാനരംഗത്തേക്ക് എത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തിൽ ഒരിക്കലും ഇഷ്ടം തീരാത്തൊരു മനോഹരസ്വരമായി ഇന്നും സംഗീതരംഗത്ത് തുടരുകയാണ് സുജാത .
ഇപ്പോഴിതാ ഭര്ത്താവ് മോഹനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിടുകയാണ് സുജാത മോഹന്. മോഹനൊപ്പമുള്ള ബ്ലാക്ക് ആന്ഡ് വൈറ്റ് റൊമാന്റിക് ചിത്രങ്ങള് പങ്കിട്ട സുജാത, അന്നൊന്നും സോഷ്യല് മീഡിയ ഇല്ലായിരുന്നതു കൊണ്ട് ലൈക്കുകളും കുറവായിരുന്നുവെന്നും കുറിച്ചിട്ടുണ്ട്.
‘‘അന്ന് ഇന്സ്റ്റഗ്രാമും ഫെയ്സ്ബുക്കും ഒന്നും ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ ലൈക്കും കുറവായിരുന്നു...’’ എന്ന ക്യാപ്ഷന് നല്കിയാണ് സുജാത മോഹനൊപ്പമുള്ള ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രങ്ങള് പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഇവരുടെ റൊമാന്റിക് ചിത്രങ്ങള്ക്ക് ലൈക്കുകളും കമന്റുകളും നല്കിയിരിക്കുന്നത്. ‘അന്നത്തെ ആ കുറവ് ഇന്ന് നികത്താം, എന്റെ വക ഒരായിരം ലൈക്ക്സ്, ചിത്രങ്ങൾ വളരെ ഇഷ്ടമായി, ശരിക്കും റൊമാന്റിക്, കാണാൻ നല്ല മൊഞ്ചുണ്ട്...’ എന്നതടക്കമാണ് കമന്റുകള്. 2023-ൽ പുറത്തിറങ്ങിയ ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലാണ് സുജാത മലയാളത്തിൽ അവസാനം പാടിയത്.







Comments