
മലയാളത്തിലും തമിഴിലും ഒരുപോലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഒരു പെർഫെക്ട് റിലേഷൻഷിപ്പ് എങ്ങനെയാണ് ഉണ്ടാവുക എന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി.
ഒരു ബന്ധം എപ്പോഴെങ്കിലും പൂർണ്ണവും മനോഹരവും ആകാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഐശ്വര്യലക്ഷ്മി മറുപടി പറഞ്ഞത്.
"മനുഷ്യരാരും പൂർണ്ണരല്ല എന്നാണ് ഞാൻ കരുതുന്നത്. നമ്മളിലെല്ലാവരിലും നല്ല വശങ്ങളും (ഗ്രീൻ ഫ്ലാഗ്സ്) അതുപോലെ പോരായ്മകളും (റെഡ് ഫ്ലാഗ്സ്) കാണും. നമ്മുടെ പങ്കാളിക്ക് വേണ്ടി കഴിവതും മികച്ച ആളാകാൻ നമ്മൾ ശ്രമിക്കുന്നു, അത്രമാത്രം. നമ്മൾ പരമാവധി ശ്രമിക്കുന്നു, പരാജയപ്പെടുമ്പോൾ ക്ഷമ ചോദിക്കുന്നു, വീണ്ടും ശ്രമിക്കുന്നു. ഒരു ബന്ധത്തിൽ നമ്മൾ ആ ശ്രമം തുടർന്നുകൊണ്ടേയിരിക്കും, കാരണം നമ്മുടെ ആൾ എന്നും നമ്മുടേത് മാത്രമാണല്ലോ..." എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.
നെറ്റ്ഫ്ലിക്സിലെ പുതിയ തമിഴ് റൊമാന്റിക്-കോമഡി പരമ്പരയായ ലവിന്റെ പ്രമോഷണൽ അഭിമുഖത്തിലാണ് താരം ഇത് സംസാരിച്ചത്. ഐശ്വര്യ ലക്ഷ്മിയ്ക്കൊപ്പം അർജുൻ ദാസും സൗന്ദര്യ രജനീകാന്തും ഈ സീരീസിൽ എത്തുന്നുണ്ട്. ഡേറ്റിംഗ് ആപ്പുകൾ നടത്തുന്ന രണ്ട് എതിരാളികൾ തമ്മിലുള്ള ഒരു പന്തയത്തിലൂടെ, പ്രണയബന്ധത്തിൽ 'കെമിസ്ട്രി'യാണോ (പരസ്പര ആകർഷണം) അതോ 'പൊരുത്തം' ആണോ കൂടുതൽ പ്രധാനം എന്ന വിഷയത്തിലുള്ള ചർച്ചയാണ് അവതരിപ്പിക്കുന്നത്.







Comments