
ന്യൂഡല്ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ഡ്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് ഇന്ന് മാര്ച്ച് നടത്തും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാരും എംഎല്എമാരും ഡല്ഹിയില് ഒത്തുചേരും. പ്രതിഷേധത്തില് മകർ ദ്വാറിൽ 150 ലധികം എം പിമാർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ദില്ലിയിലുള്ള കേരള മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിയവും പ്രതിഷേധത്തിൽ അണിനിരക്കും.
രാവിലെ പത്ത് മണിയോടെ മകർ ദ്വാർ മുതൽ നിർവാചൻ സദൻ വരെയാണ് ഇന്ത്യ സഖ്യത്തിന്റെ എം പിമാർ മാർച്ച് നടത്തുന്നത്. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി. അതേസമയം മാർച്ചിൽ ആം ആദ്മി പാർട്ടി സ്വന്തമായി പ്രതിഷേധം നടത്താന് തീരുമാനിച്ചതിനാല് ഇന്ഡ്യാ സഖ്യത്തിനൊപ്പമില്ല. അതേസമയം ഇന്നലെയും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധച്ചൂടിലായിരുന്നു ദില്ലി. ജന്തർമന്തറിലേക്ക് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ നാഷ്ണൽ സ്റ്റുഡൻസ് യൂണിയൻ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന സമരവും സംഘർഷഭരിതമായിരുന്നു. ഗ്യാനേഷിന്റെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല എന്ന നിലപാടിലാണ് പ്രതിപക്ഷവും വിദ്യാർഥി - യുവജന സംഘടനകളും.
പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും, വോട്ടർപട്ടികയിലെ എസ് ഐ ആർ നടപടിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഈ മാസം ഏട്ടുവരെ രാജ്യവ്യാപകമായി ‘സേവ് ഡെമോക്രസി’ പ്രതിഷേധ പരിപാടികൾ നടത്താനും, തുടർന്ന് ജില്ലാ തലത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സഖ്യം തീരുമാനിച്ചിട്ടുണ്ട്. പ്രധാനമായി ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിലേക്കാണ് പ്രതിഷേധം കേന്ദ്രീകരിക്കുന്നത്. നവംബർ ഒന്നിന് ദില്ലിയിൽ വൻ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണുകയും തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പരാതികൾ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.







Comments