
നടനും രാഷ്ട്രീയ പ്രവര്ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറുമായ ഇഷാനി കൃഷ്ണ മലയാളികള്ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ തന്റെ പ്രണയത്തിന് പിറന്നാള് ആശംസിച്ചുകൊണ്ട് ഇഷാനി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
' ഹാപ്പി ബര്ത്ത്ഡേ അര്ജുന്' എന്നാണ് ഇഷാനി കുറിച്ചത്. അര്ജുനൊപ്പമുളള മനോഹര ചിത്രങ്ങളും ഇഷാനി പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ നിരവധി ആരാധകര് ഇഷാനിയുടെ പോസ്റ്റിന് താഴെ അര്ജുന് ആശംസകളുമായി എത്തി.
കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. കഴിഞ്ഞ മാസമായിരുന്നു നടിയും മൂത്ത മകളുമായ അഹാനയുടെ വിവാഹം. രണ്ടാമത്തെ മകള് ദിയ കൃഷ്ണയുടെയും വിവാഹം കഴിഞ്ഞതാണ്. ഇഷാനിയുടെയും അര്ജുന്റെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്.







Comments