
കാനഡയിലെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്ന മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒന്റാറിയോയിൽ അരങ്ങേറിയ 'ദി ഗ്രാൻഡ് സ്റ്റേജ്' എന്ന മെഗാ ഷോയിൽ പങ്കെടുക്കാനാണ് താരം കാനഡയിലെത്തിയത്.
സ്റ്റേജ് ഷോയ്ക്ക് ശേഷം സഹപ്രവർത്തകർക്കൊപ്പം കാനഡ ചുറ്റിക്കാണുന്ന തിരക്കിലാണ് താരം. ലോകപ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളും ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കുഞ്ചാക്കോ ബോബൻ, സാനിയ ഇയ്യപ്പൻ, രമേഷ് പിഷാരടി, സിതാര കൃഷ്ണകുമാർ, ഉണ്ണി മേനോൻ തുടങ്ങി വമ്പൻ താരനിരതന്നെയാണ് ഈ സന്ദർശനത്തിൽ മഞ്ജു വാര്യർക്കൊപ്പമുള്ളത്.
അതേസമയം മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാണ് ഇപ്പോള് മഞ്ജു വാര്യര്. നിരവധി ചിത്രങ്ങള് നടിയുടേതായി അണിയറയില് ഒരുങ്ങുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ മഞ്ജു ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.







Comments