കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിനായകനെയും മണികണ്ഠന് ആചാരിയെയും അഭിനന്ദിച്ച് ചിത്രത്തിലെ നായകന് ദുല്‍ഖര്‍ സല്മാന്. ഇരുവരെയും അഭിനന്ദിച്ച് ആദ്യം രംഗത്ത് വന്ന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍.
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകന് ചേട്ടനെയും സ്വഭാവ നടനായ മണികണ്ഠനെയും അഭിനന്ദിക്കുന്നതായി ദുല്‍ഖര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കമ്മട്ടിപ്പാടം സിനിമയിലെ ചിത്രത്തിനൊപ്പമാണ് ദുല്‍ഖറിന്റെ പോസ്റ്റ്. താനും കമ്മട്ടിപ്പാടം ടീമിന്റെ ഭാഗമാണ് എന്നതില്‍ അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.






