
കൊച്ചി: മാസപ്പടിക്കേസില് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യല് നടപടികളിലേക്ക് നീങ്ങുന്നു. മുന്മുഖ്യമ്രന്തി പിണറായിയും മുഹമ്മദ് റിയാസും ഉള്പ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കും. ശക്തമായ സമ്മര്ദ്ദം ഉയരുന്നുണ്ടെങ്കിലും അന്വേഷണത്തിന് ശേഷം മതി കേസെടുക്കല് എന്ന നിലപാടില് ഉറച്ചു നില്ക്കുകയാണ് സര്ക്കാര്.
വിദേശത്തേക്ക് പണം കടത്തിയെന്ന് ആരോപണത്തില് മുന്മന്ത്രിയും നിലവില് എംഎല്എയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസന്വാരിസ്, നിഖില് എന്നിവര്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി. നേരത്തേ ഇരുവരേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇ.ഡി. സമ്മര്ദ്ദപ്പെടുത്തി മൊഴിവാങ്ങിയെന്നും പിന്വലിക്കുന്നതായും കാണിച്ച് ഹസന്വാരീസ് അപേക്ഷ നല്കിയിരുന്നു. ഈ വിവരവും എസ്ഐടി അന്വേഷിക്കും.
പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു നേരത്തേ ഇ.ഡി. നല്കിയ കത്തില് ഉണ്ടായിരുന്നത്. വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാം. കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നുമായിരുന്നു നിയമോപദേശം. അതേസമയം ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തില് മാത്രം കേസെടുക്കാനാവില്ലെന്നാണ് സര്ക്കാര് നിലപാട്. ഇതേ തുടര്ന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തെ വെച്ചത്.







Comments