
കേരള സംഗീത നാടക അക്കാദമിയുടെ പുതിയ ചെയർമാനായി ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ഗുരു പെരുമ്പാവൂർ രവീന്ദ്രനാഥിനെ കണ്ട് അനുഗ്രഹം വാങ്ങി പ്രിയ ഗായകൻ ജി. വേണുഗോപാൽ. ഗുരുവിനൊപ്പമുളള ചിത്രങ്ങളും വേണുഗോപാല് ഫേസ്ബുക്കില് പങ്കുവെച്ചു.
‘‘ ഇന്ന്, ഒക്ടോബർ 5. സംഗീത നാടക അക്കാദമിയിൽ പുതിയ ജോലിയിൽ ചാർജ് എടുക്കുന്നു. ഗുരുവിന്റെ അനുഗ്രഹത്തോടെ ...
ചിൻമയം വ്യാപി യത്സർവം
ത്രയ്ലോക്യം സചരാചരം
തത്പദം ദർശിതം യേന
തസ്മയ് ശ്രീ ഗുരവേ നമഹ’’ - എന്നാണ് പോസ്റ്റിനൊപ്പം വേണുഗോപാല് കുറിച്ചത്. അതേസമയം നിരവധിപ്പേരാണ് ഗായകന് ആശംസകള് നേര്ന്ന് രംഗത്തുവന്നത്.
സെപ്റ്റംബർ 26-നാണ് പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായി സർക്കാർ പ്രഖ്യാപിച്ചത്.ഹേമന്ത് കുമാർ വൈസ് ചെയർമാനായും എൻ.വി. പ്രദീപ് കുമാർ സെക്രട്ടറിയായും അക്കാദമിയുടെ പുതിയ നേതൃത്വത്തിൽ ഒപ്പമുണ്ട്.







Comments