
മലയാളികള്ക്ക് ഏറെ സുപരിചിതയാണ് ബിഗ് ബോസ് ഷോ ജേതാവും ടെലിവിഷന് സീരിയല് താരവുമായ അനുമോള്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അനുമോളുടെ വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേഷാണ് വരന്. ഗുരുവായൂരില് വെച്ചായിരുന്നു വിവാഹച്ചടങ്ങുകള് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില് പങ്കെടുത്തത്.
വിവാഹശേഷമുളള തന്റെ വിശേഷങ്ങളെല്ലാം അനുമോള് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുളള ബഹറൈന് യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ടെത്തിയിരിക്കുകയാണ് താരം.
ബഹറൈനിലാണ് പോവുന്നത് എന്ന വിവരം നേരത്തെ അനുമോളും ഭുവനേഷും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അവിടെ എത്തിയതിന് ശേഷമുള്ള ആദ്യത്തെ ചിത്രങ്ങളാണ് ഇപ്പോള് പുറത്തുവിട്ടിരിക്കുന്നത്.
ഭുവനേഷിന് ലീവ് ഇല്ലാത്തതിനാലും മറ്റ് രാജ്യങ്ങളിലേക്ക് പെട്ടെന്ന് വിസ കിട്ടാത്തതുമായ സാങ്കേതിക പ്രശ്നങ്ങളാലുമാണ് ഹണിമൂണ് ട്രിപ്പ് ബഹറൈനിലേക്ക് മാറ്റിയതത്രെ.
ബഹറൈനില് ബന്ധുക്കള് ഉള്ളതിനാല് ഈ യാത്ര അവര്ക്കൊപ്പമുള്ള ഒപ്പുകൂടലായിരിക്കും. അവിടെയുള്ള വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ അനുമോളും ഭുവനേഷും ആരാധകര്ക്കായി വരും ദിവസങ്ങളില് പങ്കുവെക്കും.







Comments