
കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള് കേന്ദ്രീകരിച്ച് മൂന്ന് ജില്ലകളില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. തൃശൂര്, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 20 ഇടങ്ങളിലാണ് റെയ്ഡ്. എറണാകുളത്ത് അഞ്ചിടങ്ങളിലും കോഴിക്കോട് ഏഴിടങ്ങളിലുമാണ് പരിശോധന നടത്തുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.
കൊച്ചി, കോഴിക്കോട് യൂണിറ്റുകളില് നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നത്. എറണാകുളത്ത് അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധനകള്. അങ്കമാലി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടവരുടെ വീടുകളില് ഉള്പ്പെടെ പുലര്ച്ചെ റെയ്ഡിനായി എത്തി. അങ്കമാലി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വന്തട്ടിപ്പ് നടന്നതായി നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്ട്ട് അടിസ്ഥാനമാക്കിയാണ് പരിശോധന. തട്ടിപ്പില് ഉള്പ്പെട്ട ഷൈജു എന്നയാളുടെ വീട്ടില് പുലര്ച്ചെ ഇ ഡി എത്തിയിരുന്നു. സഹകരണ ബാങ്കുകളിലും തട്ടിപ്പു കേസുകളില് അറസ്റ്റിലായവരുടെ വീടുകളിലും വ്യാപകമായ പരിശോധനയാണ് ഇ ഡി നടത്തുന്നത്.
ബാങ്കുമായി ബന്ധപ്പെട്ട രേഖകള് കണ്ടെത്താനാണ് പരിശോധനയെന്നാണ് വിവരം. 2008 മുതല് പത്തുവര്ഷം ബാങ്കില് ഒരേ ഭരണസമിതി തന്നെയായിരുന്നു. ഈ കാലയളവിനിടയില് വലിയ തട്ടിപ്പ് നടന്നതായിട്ടാണ് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തട്ടിപ്പ് അന്വേഷണം നടത്തിയ പോലീസ് പിന്നീട് കേസ് ക്രൈംബ്രാ ഞ്ചിന് കൈമാറുകയായിരുന്നു. 422 വ്യാജലോണുകള് ഉണ്ടാക്കി 90 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്ട്ട്. ബാങ്കിന്റെ ആദ്യപ്രസിഡന്റായ പി.റ്റി.പോളാണ് കേസിലെ ഒന്നാംപ്രതി. പി.റ്റി.പോളിന്റെ നേതൃത്വത്തില് വ്യാജരേഖകള് ഉപയോഗിച്ച് വ്യാജ വായ്പകള് ഉണ്ടാക്കിയെന്നാണ് കണ്ടെത്തല്. ഈ കാലയളവില് ഷിജു അക്കൗണ്ടന്റായിരുന്നു.
വായ്പയെടുത്തവരുടെ പട്ടികയില് പ്രായമാകാത്ത ആളുകള് പോലും ഉണ്ടെന്നായിരുന്നു കണ്ടെത്തല്. പലരും നോട്ടീസ് വന്നപ്പോഴാണ് അറിയുന്നത്. തുടര്ന്ന് ഇവര് നല്കിയ പരാതിയില് അന്വേഷണം നടന്നിരുന്നു. 20 പ്രതികളാണ് ക്രൈംബ്രാഞ്ചിന്റെ അനേ്വഷണത്തില് കണ്ടെത്തിയത്.







Comments