
ന്യൂഡല്ഹി: ആകാശവാണിഭവന് പ്രതിഷേധത്തില് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്ഗാന്ധിക്കെതിരേ കേസ് എടുത്തു. കൃത്യനിര്വ്വഹണം തടസ്സപ്പെടുത്തുന്ന വിധത്തില് ഓഫീസിലേക്കുള്ള വഴി തടഞ്ഞെന്ന് ആരോപിച്ച് ആകാശവാണി ഉദ്യോഗസ്ഥര് നല്കിയ പരാതിയലാണ് നടപടി. എട്ടുമണിക്കൂര് നീണ്ട കുത്തിയിരിപ്പ് സമരത്തിന് പിന്നാലെ ഇന്നലെ രാത്രിയില് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചിരുന്നു.
വോട്ടുചോരി ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് 300 മീറ്റര് അകലെ രാഹുല്ഗാന്ധിയും ഇന്ഡ്യാ സഖ്യത്തിലെ എംപിമാരും കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പാര്ലമെന്റ് സ്ട്രീറ്റിലെ പ്രതിഷേധത്തിനിടയില് ഉച്ചയോടെ രാഹുല്ഗാന്ധി ആകാശവാണി ഓഫീസിന്റെ പരിസര ത്ത് പ്രവേശിച്ചിരുന്നു. നേരത്തേ പ്രതിഷേധത്തിനിടയില് പോലീസ് ബാരിക്കേഡിന് മുകളിലേക്ക് കയറുകയും മുദ്രാവാക്യംവിളി നടത്തുകയും ചെയ്തിരുന്നു.
പാര്ലമെന്റിനും തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനും ചുറ്റുി ബാരിക്കേഡുകള് വെച്ച പോലീസ് നിതീ ആയോഗ് ഓഫീസിന് സമീപത്ത് വെച്ച് മാര്ച്ച് തടയുകയും ചെയ്തു. പിന്നീട് രാഹുലിനെയും മറ്റ് കോണ്ഗ്രസ് നേതാക്കളെയും ബലമായി ഒഴിപ്പിക്കുകയായിരുന്നു. കെ.സി. വേണുഗോപാല്, ചരണ്ജിത് സിംഗ് ചാനി, പവന്ഖേര, കെ. സുരേഷ്, ദീപേന്തര് ഹൂഡ തുടങ്ങി നേതാക്കളെയെല്ലാം ആകാശവാണി പരിസരത്ത് നിന്നും ഒഴിപ്പിച്ചു.







Comments