
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവാദ നിയമനത്തില് ബിജെപി നേതാവിനെ പിരിച്ചുവിടും. ബിജെപി നേതാവ് രതീഷ് ആര് നായരെയാണ് പിരിച്ചുവിടുന്നത്. ആരോഗ്യമന്ത്രി നിര്ദേശം നല്കിയതായിട്ടാണ് വിവരം. ഇക്കാര്യത്തില് എല്ലാ നിയമവശവും പരിശോധിക്കുമെന്നും മുരളീധരന് പ്രതികരിച്ചു. വിവാദ നിയമനം ഉദ്യോഗസ്ഥ വീഴ്ചയാണെന്നും നിയമനം നടന്നത് ഉദ്യോഗസ്ഥ തലത്തിലാണെന്നും മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്ജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആര് നായരെ ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റില് സീനിയര് സൂപ്രണ്ട് ആയി നിയോഗിച്ചതാണ് വിവാദമായത്. ആരോഗ്യ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്സിങില് സെപ്തംബര് 15 നായിരുന്നു നിയമനം നല്കിയത്. സീനിയര് സൂപ്രണ്ട് ആയിട്ടായിരുന്നു നിയമനം. കരാര് അടിസ്ഥാനത്തിലായിരുന്നു നിയമനം. സര്ക്കാരിന് താത്പര്യമുണ്ടെങ്കില് കരാര് നീട്ടി നല്കാമെന്നായിരുന്നു വ്യവസ്ഥ. 31,480 രൂപയായിരുന്നു ശമ്പളം.
ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രത്യേക താത്പര്യം നിയമനത്തിന് പിന്നില് ഉണ്ടെന്നായിരുന്നു ആക്ഷേപം. ഇതിനെതിരെ പാര്ട്ടിക്കുള്ളില് നിന്ന് പോലും മുരളീധരന് വിമര്ശനം നേരിടേണ്ടി വന്നിരുന്നു. അടുത്തകാലംവരെ സര്ക്കാര് സര്വീസില് ജോലി ചെയ്തിരുന്ന രതീഷ് അന്ന് ബിജെപിയുടെ സര്ക്കാര് ഉദ്യോഗസ്ഥരുടെ സംഘടനയായ ബിജെപി സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സര്ക്കാര് സര്വീസില് നിന്ന് വിരമിച്ചു. ഇക്കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതിയായിരുന്നു രതീഷിനെ സര്ക്കാര് സര്വ്വീസില് നിന്ന് വിരമിച്ചവര്ക്കുള്ള ബിജെപിയുടെ പെന്ഷണേഴ്സ് സെല്ലില് നിയമിച്ചത്. കഴക്കൂട്ടം സ്വദേശിയായ രതീഷ് ബിജെപിയുടെ തിരുവനന്തപുരത്തെ മുന്നിര നേതാക്കന്മാരില് ഒരാളാണ്.







Comments