
ന്യൂഡല്ഹി: കറന്റ് കട്ട് ഉള്പ്പെടെയുള്ള പ്രശ്നം പരിഹരിക്കാനും സംസ്ഥാത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കാനുമായി പുതിയ നീക്കം നടത്തി സര്ക്കാര്. പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം തുടങ്ങിയ നിർണായക മേഖലകളില് ധാരണയുണ്ടാക്കുന്നതിനായി എൻടിപിസി അധികൃതരുമായി ചര്ച്ച നടത്തി.
കെഎസ്ഇബിയും എൻടിപിസിയും എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡും സംയുക്തമായി നടപ്പാക്കുന്ന കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള കൂറ്റൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്ന പദ്ധതിയുടെ ധാരണാപത്രം ഉടൻ ഒപ്പുവെക്കും. സംസ്ഥാനത്തിന്റെ താത്കാലിക പ്രതിസന്ധി മറികടക്കാൻ മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പ്ലാന്റിൽ നിന്ന് യൂണിറ്റിന് 5.18 രൂപ നിരക്കിൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും.
പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 മെഗാവാട്ട് വീതം ശേഷിയുള്ള സമാന പദ്ധതികൾ 2027 മാർച്ചോടെ പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ തീരുമാനമായിട്ടുണ്ട്. കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾ മുൻനിർത്തി രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള പവർ പർച്ചേസ് കരാറിനും എൻടിപിസി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കായംകുളത്തെ 27 മെഗാവാട്ട് സോളാർ പദ്ധതിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ഇബി യുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ആധുനിക മാനേജ്മെന്റ് സംവിധാനങ്ങളിലും സാങ്കേതികവിദ്യയിലും എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ദ്യവും ലഭ്യമാക്കും.







Comments