
ബോളിവുഡിന്റെ പ്രിയതാരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്ഥ് മല്ഹോത്രയും തങ്ങളുടെ രണ്ടാമത്തെ കണ്മണിക്കായുളള കാത്തിരിപ്പിലാണ്. സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും സന്തോഷ വാര്ത്ത ആരാധകരെ അറിയിച്ചത്.
' വീണ്ടും ഏറ്റവും വലിയ സമ്മാനത്താല് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയം സ്നേഹത്താലും കൃതജ്ഞതയാലും നിറഞ്ഞിരിക്കുന്നു', എന്നാണ് കിയാര ഇന്സ്റ്റഗ്രാമില് കുറിച്ചത്. കിയാര- സിദ്ധാര്ഥ് ദമ്പതികളും മകള് സരായയും ചേര്ന്ന് കുഞ്ഞുവാവയുടെ വെളുത്ത സോക്സുകള് പിടിച്ചിരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
' ഷെര്ഷാ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്ന്ന് പിന്നീട് ജീവിത്തതിലും ഒന്നിച്ച ഈ താരദമ്പതികള്ക്ക് ബോളിവുഡില് നിരവധി ആരാധകരാണുളളത്. 2023 ഫെബ്രുവരിയില് രാജസ്ഥാനിലെ ജയ്സാല്മീറില് വെച്ചായിരുന്നു വിവാഹം. തുടര്ന്ന് ദമ്പതികള്ക്ക് സരായ എന്ന മകള് ജനിച്ചു.
പുതിയ സന്തോഷവാര്ത്ത പുറത്തുവന്നതോടെ ആരാധകരും സഹപ്രവര്ത്തകരുമടക്കം നിരവധിപ്പേരാണ് താരദമ്പതികള്ക്ക് ആശംസകളുമായി എത്തുന്നത്.







Comments