
സോഷ്യല് മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് നടിയും കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളുമായ ഇഷാനി കൃഷ്ണ. താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, ചേച്ചി അഹാനയുടെ വിവാഹ റിസപ്ഷനില് നിന്നുള്ള മനോഹരമായ ചിത്രങ്ങള് പങ്കുവെച്ചിരിക്കുകയാണ് ഇഷാനി. സാരിയില് അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളില് പ്രത്യക്ഷപ്പെടുന്നത്. 'കൃഷ്ണ സിസ്റ്റേഴ്സിലെ അതിസുന്ദരി' എന്നാണ് ആരാധകര് ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.
'വണ്' എന്ന ചിത്രത്തിലൂടെയാണ് ഇഷാനി ബിഗ് സ്ക്രീനില് അരങ്ങേറിയത്. തുടര്ന്ന് കാളിദാസ് ജയറാമിനൊപ്പം 'ആശകള് ആയിരം' എന്ന ചിത്രത്തിലും താരം നായികയായി എത്തിയിട്ടുണ്ട്.







Comments