
മാഡ്രിഡ് : രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഇതിഹാസതുല്യമായ പോരാട്ടം. ഈ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോള് താരങ്ങളില് ഒരാളായ ലിയോണേല് മെസ്സി കഴിഞ്ഞദിവസം ദേശീയ ടീമില് നിന്നും വിരമിച്ചതോടെ മുഖ്യ എതിരാളി പോര്ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്ഡോയുമായുള്ള താരതമ്യ പഠനങ്ങള് വലിയ പ്രചാരം നേടുകയാണ്.
ലയണല് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്ഡോയും തമ്മില് നടന്ന രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പോരാട്ടം ഫുട്ബോളില് തന്നെ ചരിത്രപ്രധാനമായ വ്യക്തിഗത പോരാട്ടമായാണ് അടയാളപ്പെടുന്നത്. 'ഗോട്ട്' ആരാണെന്നുള്ള തര്ക്കങ്ങള് തുടരുമ്പോള് ഇരുവരും തമ്മിലുള്ള നേര്ക്കുനേര് പോരാട്ടങ്ങളില് ആര്ക്കായിരുന്നു കൂടുതല് മുന്തൂക്കം?
നേരത്തേ അര്ജന്റീന ദേശീയ ടീമിനൊപ്പമുള്ള തന്റെ ദീര്ഘകാല യാത്ര അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച മെസ്സിക്ക് ആദരവ് അര്പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്ഡോ രംഗത്ത് വന്നിരുന്നു. തമ്മിലുള്ള മത്സരം ഒരിക്കലും പരസ്പരമുള്ള ബഹുമാനത്തിന് തടസ്സമായിരുന്നില്ലെന്ന് റൊണാള്ഡോ എപ്പോഴും പറയാറുണ്ട്. ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങള് തമ്മിലുള്ള ആ ബഹുമാനം അര്ജന്റീന ക്യാപ്റ്റനുള്ള അദ്ദേഹത്തിന്റെ സന്ദേശത്തിലും പ്രകടമായി.
ഇന്സ്റ്റാഗ്രാമില് അര്ജന്റീന ദേശീയ ടീമിനോടുള്ള മെസ്സിയുടെ വിട വാങ്ങല് കുറിപ്പിന് താഴെ റൊണാള്ഡോ ഇങ്ങനെ കുറിച്ചു: 'ലിയോ, ഇത്രയും വര്ഷം രാജ്യത്തെ പ്രതിനിധീകരിച്ചു, എന്നെന്നും നിലനില് ക്കുന്ന ഒരു ചരിത്രവും നിങ്ങള് സൃഷ്ടിച്ചു. അര്ജന്റീനയ്ക്കൊപ്പം നിങ്ങള് നേടിയ നേട്ടങ്ങള്ക്ക് എന്റെ എല്ലാവിധ ആദരവും. ഒരു ആലിംഗനം.' കടുത്ത മത്സരമായിരുന്നിട്ടും, അവാര്ഡ് ദാന ചടങ്ങുകളിലോ മാധ്യമങ്ങള്ക്ക് മുന്നിലോ ഒക്കെ ഇരുവരും പരസ്പരം ബഹുമാനം പ്രകടിപ്പിച്ചിരുന്നു; കളിക്കളത്തിന് പുറത്ത് സൗഹൃദപരമായ നിമിഷങ്ങള് പങ്കിടാനും അവര്ക്ക് കഴിഞ്ഞു.
ഫുട്ബോള് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വ്യക്തിഗത പോരാട്ടങ്ങളിലൊന്നാണ് റൊണാള്ഡോയും മെസ്സിയും തമ്മിലുള്ളത്. റയല് മാഡ്രിഡിനും ബാഴ്സലോണയ്ക്കും വേണ്ടി ലാ ലിഗയില് കളിച്ചിരുന്ന കാലത്താണ് ഇത് പ്രധാനമായും രൂപപ്പെട്ടത്. അതുകൊണ്ട് തന്നെ, അര്ജന്റീന ദേശീയ ടീമില് നിന്ന് വിടവാങ്ങുന്ന മെസ്സിയെ അഭിനന്ദിക്കാന് റൊണാള്ഡോ ആഗ്രഹിച്ചതില് അത്ഭുതമില്ല.
തങ്ങളുടെ കരിയറില് മെസ്സിയും റൊണാള്ഡോയും തമ്മില് 37 മത്സരങ്ങളില് ഏറ്റുമുട്ടിയിട്ടുണ്ട്. സ്പാനിഷ് പത്രമായ 'മാര്ക്ക'യുടെ കണക്കുകള് പ്രകാരം, ഇതില് 36 എണ്ണം ഔദ്യോഗിക മത്സരങ്ങളും ഒന്ന് സൗദി ലീഗ് താരങ്ങളുടെ ടീമും പാരീസ് സെന്റ്-ജര്മ്മനും തമ്മിലുള്ള സൗഹൃദ മത്സരവുമായിരുന്നു. ആ സൗഹൃദ മത്സരത്തില് പാരീസ് സെന്റ്-ജര്മ്മന് 5-4 ന് വിജയിച്ചു. റൊണാള്ഡോ രണ്ട് ഗോളുകളും മെസ്സി ഒരു ഗോളും നേടി.
ഔദ്യോഗിക മത്സരങ്ങളില് ജയത്തിനും ഒരുഗോളിനും മുന്നില് മെസ്സിയാണ്. മെസ്സി 22 ഗോളുകള് നേടിയപ്പോള് റൊണാള്ഡോ 21 ഗോളുകള് നേടി. 16 മത്സരങ്ങളില് മെസ്സി വിജയിച്ചപ്പോള് റൊണാള്ഡോ 11 മത്സരങ്ങളില് വിജയിച്ചു. 9 മത്സരങ്ങള് സമനിലയില് കലാശിച്ചു. അവരുടെ ഔദ്യോഗിക മത്സരങ്ങളില് ലാ ലിഗയില് 18-ഉം, ചാമ്പ്യന്സ് ലീഗില് 6-ഉം, കോപ്പ ഡെല് റേയില് 5-ഉം, സ്പാനിഷ് സൂപ്പര് കപ്പില് 5-ഉം മത്സരങ്ങള് ഉള്പ്പെടുന്നു. കൂടാതെ ദേശീയ ടീം തലത്തിലുള്ള രണ്ട് സൗഹൃദ മത്സരങ്ങളും ഇതില് ഉള്പ്പെടുന്നു.
റൊണാള്ഡോയും മെസ്സിയും തമ്മിലുള്ള ഔദ്യോഗിക മത്സരങ്ങള് ആദ്യം തുടങ്ങുന്നത് 23 ഏപ്രില് 2008 ലായിരുന്നു. ചാമ്പ്യന്സ് ലീഗ് സെമി-ഫൈനല് മത്സരം ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. അന്ന് മെസ്സി ബാഴ്സലോണയിലും ക്രിസ്ത്യാനോ മാഞ്ചസ്റ്റര് യുണൈറ്റഡിലും ആയിരുന്നു.
ആദ്യജയം നേടിയത് ക്രിസ്ത്യാനോയാണ്. 29 ഏപ്രില് 2008ല് മാഞ്ചസ്റ്റര് യുണൈറ്റഡ് 1-0 ബാഴ്സലോണയെ ചാമ്പ്യന്സ് ലീഗ് സെമി-ഫൈനലില് തോല്പ്പിച്ചു. എന്നാല് ഇവരുടെ മത്സരത്തില് ആദ്യം ഗോള് നേടിയത് മെസ്സിയായിരുന്നു. തൊട്ടടുത്ത വര്ഷം 27 മെയ് 2009 ല് നടന്ന ചാംപ്യന്സ് ലീഗ് ഫൈനലില് ബാഴ്സലോണ പ്രതികാരം ചെയ്തു. 2-0 മാഞ്ചസ്റ്റര് യുണൈറ്റഡിനെ തോല്പ്പിച്ചപ്പോള് ടീമിന്റെ രണ്ടാംഗോള് കുറിച്ചത് മെസ്സിയായിരുന്നു.
ലാലിഗയില് 29 നവംബര് 2009 ലായിരുന്നു അടുത്ത മത്സരം. ബാഴ്സലോണ 1-0 റയല് മാഡ്രിഡിനെ തോല്പ്പിക്കുമ്പോള് സ്പാനിഷ് വമ്പന്മാരുടെ നിരയില് മെസ്സിയും റൊണാള്ഡോയും എല് ക്ലാസ്സിക്കോയില് ആദ്യമായി എതിരാളികളായി. 10 ഏപ്രില് 2010 ല് റയല് മാഡ്രിഡ് വീണ്ടും ബാഴ്സിലോണയോട് തോറ്റു. ലാലിഗയിലെ ഈ മത്സരത്തില് 0-2 ബാഴ്സലോണ ജയിച്ചപ്പോള് മെസ്സി രണ്ടാമത്തെ ഗോള് നേടി.
29 നവംബര് 2010 ല് നടന്ന ലാലിഗ മത്സരത്തില് ബാഴ്സലോണ 5-0 റയല് മാഡ്രിഡിനെതിരേ കൂറ്റന്വിജയം നേടി. തൊട്ടടുത്ത വര്ഷം നടന്ന പോര്ച്ചുഗല് അര്ജന്റീന സൗഹൃദ മത്സരത്തില് മെസ്സിയും റൊണാള്ഡോയും ഗോളുകള് നേടി. 9 ഫെബ്രുവരി 2011 ല് നടന്ന മത്സരത്തില് പോര്ച്ചുഗലിനെ 1-2 നാണ് അര്ജന്റീന വീഴ്ത്തിയത്.
അതേവര്ഷം ഏപ്രില് 16 ന് നടന്ന ലാലിഗ എല്ക്ലാസ്സിക്കോയില് ഉണ്ടായത് സമനിലയായിരുന്നു. ഇരു ടീമുകളും ഓരോഗോളടിച്ചപ്പോള് മെസ്സിയും റൊണാള്ഡോയും ഗോളുകള് നേടി. 20 ഏപ്രില് 2011: ബാഴ്സലോണ 0-1 റയല് മാഡ്രിഡ്, കോപ്പ ഡെല് റേ ഫൈനല്; അധിക സമയത്ത് റൊണാള്ഡോ വിജയഗോള് നേടി. 27 ഏപ്രില് 2011 ലെ റയല് മാഡ്രിഡ് 0-2 ബാഴ്സലോണ, ചാമ്പ്യന്സ് ലീഗ് സെമി-ഫൈനല് ആദ്യ പാദത്തില് മെസ്സി രണ്ട് ഗോളുകളും നേടി.
അതേവര്ഷം മെയ് 3 ന് നടന്ന ചാമ്പ്യന്സ് ലീഗ് സെമി-ഫൈനല് രണ്ടാം പാദത്തില് ഇരു ടീമുകളും ഓരോഗോളുകള് നേടി. 14 ഓഗസ്റ്റ് 2011 ല് റയല് മാഡ്രിഡ് 2-2 ബാഴ്സലോണ, സ്പാനിഷ് സൂപ്പര് കപ്പ് ആദ്യ പാദത്തില് മെസ്സി ഒരു ഗോള് നേടി. 17 ഓഗസ്റ്റ് 2011 ല് ബാഴ്സലോണ 3-2 റയല് മാഡ്രിഡ്, സ്പാനിഷ് സൂപ്പര് കപ്പ് രണ്ടാം പാദം; റൊണാള്ഡോ ഒരു ഗോളും മെസ്സി രണ്ട് ഗോളുകളും നേടി.
10 ഡിസംബര് 2011 ല് ലാലിഗയിലെ റയല് മാഡ്രിഡ് 1-3 ബാഴ്സലോണ, പോരാട്ടത്തില് ബാഴ്സിലോണ ജയിച്ചു. 18 ജനുവരി 2012 ലെ കോപ്പ ഡെല് റേ ക്വാര്ട്ടര് ഫൈനല് ആദ്യ പാദത്തില് റയല് മാഡ്രിഡിനെ 1-2 ന് ബാഴ്സലോണ തോല്പ്പിച്ചു. മത്സരത്തില് റൊണാള്ഡോ ഗോള് നേടി. കോപ്പ ഡെല് റേ ക്വാര്ട്ടര് ഫൈനല് രണ്ടാം പാദം നടന്നത് 25 ജനുവരി 2012 ലായിരുന്നു. ഈ മത്സരത്തിലും റൊണാള്ഡോ ഗോളടിച്ചു. മത്സരം 2-2 സമനിലയില് അവസാനിച്ചു. 21 ഏപ്രില് 2012 ലെ ലാലിഗയില് ബാഴ്സലോണയെ 1-2 ന് റയല് മാഡ്രിഡ് തോല്പ്പിച്ചപ്പോള് റൊണാള്ഡോ വിജയഗോള് നേടി.
23 ഓഗസ്റ്റ് 2012: ബാഴ്സലോണ 3-2 റയല് മാഡ്രിഡ്, സ്പാനിഷ് സൂപ്പര് കപ്പ് ആദ്യ പാദം; റൊണാള്ഡോയും മെസ്സിയും ഗോള് നേടി.
29 ഓഗസ്റ്റ് 2012: റയല് മാഡ്രിഡ് 2-1 ബാഴ്സലോണ, സ്പാനിഷ് സൂപ്പര് കപ്പ് രണ്ടാം പാദം; റൊണാള്ഡോയും മെസ്സിയും ഗോള് നേടി.
7 ഒക്ടോബര് 2012: ബാഴ്സലോണ 2-2 റയല് മാഡ്രിഡ്, ലാ ലിഗ; റൊണാള്ഡോയും മെസ്സിയും രണ്ട് ഗോളുകള് വീതം നേടി.
30 ജനുവരി 2013: റയല് മാഡ്രിഡ് 1-1 ബാഴ്സലോണ, കോപ്പ ഡെല് റേ സെമി-ഫൈനല് ആദ്യ പാദം.
26 ഫെബ്രുവരി 2013: ബാഴ്സലോണ 1-3 റയല് മാഡ്രിഡ്, കോപ്പ ഡെല് റേ സെമി-ഫൈനല് രണ്ടാം പാദം; റൊണാള്ഡോ രണ്ട് ഗോളുകള് നേടി.
2 മാര്ച്ച് 2013: റയല് മാഡ്രിഡ് 2-1 ബാഴ്സലോണ, ലാ ലിഗ; ബാഴ്സലോണയുടെ ഗോള് മെസ്സി നേടി.
26 ഒക്ടോബര് 2013: ബാഴ്സലോണ 2-1 റയല് മാഡ്രിഡ്, ലാ ലിഗ.
23 മാര്ച്ച് 2014: റയല് മാഡ്രിഡ് 3-4 ബാഴ്സലോണ, ലാ ലിഗ; മെസ്സി മൂന്ന് ഗോളുകളും റൊണാള്ഡോ ഒരു ഗോളും നേടി.
25 ഒക്ടോബര് 2014: റയല് മാഡ്രിഡ് 3-1 ബാഴ്സലോണ, ലാ ലിഗ; റൊണാള്ഡോ ഗോള് നേടി.
18 നവംബര് 2014: അര്ജന്റീന 0-1 പോര്ച്ചുഗല്, ഇരു ദേശീയ ടീമുകളും തമ്മിലുള്ള സൗഹൃദ മത്സരം.
22 മാര്ച്ച് 2015: ബാഴ്സലോണ 2-1 റയല് മാഡ്രിഡ്, ലാ ലിഗ; റൊണാള്ഡോ ഗോള് നേടി.
21 നവംബര് 2015: റയല് മാഡ്രിഡ് 0-4 ??ബാഴ്സലോണ, ലാ ലിഗ. 2 ഏപ്രില് 2016: ബാഴ്സലോണ 1-2 റയല് മാഡ്രിഡ്, ലാ ലിഗ; റൊണാള്ഡോ വിജയഗോള് നേടി.
3 ഡിസംബര് 2016: ബാഴ്സലോണ 1-1 റയല് മാഡ്രിഡ്, ലാ ലിഗ.
23 ഏപ്രില് 2017: റയല് മാഡ്രിഡ് 2-3 ബാഴ്സലോണ, ലാ ലിഗ; മെസ്സി രണ്ട് ഗോളുകള് നേടി.
13 ഓഗസ്റ്റ് 2017: ബാഴ്സലോണ 1-3 റയല് മാഡ്രിഡ്, സ്പാനിഷ് സൂപ്പര് കപ്പ് ആദ്യ പാദം; മെസ്സിയും റൊണാള്ഡോയും ഗോളുകള് നേടി.
23 ഡിസംബര് 2017: റയല് മാഡ്രിഡ് 0-3 ബാഴ്സലോണ, ലാ ലിഗ; മെസ്സി ഗോള് നേടി.
6 മെയ് 2018: ബാഴ്സലോണ 2-2 റയല് മാഡ്രിഡ്, ലാ ലിഗ; റൊണാള്ഡോയും മെസ്സിയും ഗോളുകള് നേടി.
8 ഡിസംബര് 2020: ബാഴ്സലോണ 0-3 യുവന്റസ്, ചാമ്പ്യന്സ് ലീഗ് ഗ്രൂപ്പ് ഘട്ടം; റൊണാള്ഡോ രണ്ട് ഗോളുകള് നേടി. എന്നിങ്ങനെയായിരുന്നു മറ്റു മത്സരങ്ങളിലെ നിലവാരം.







Comments