
നടന് നാനാ പടേക്കറുമായുളള ഓര്മ്മകള് പങ്കുവെച്ച് നടനും ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാനുമായ കൃഷ്ണകുമാര്. സ്ക്രീനില് ഏറെയിഷ്ടമുളള കലാകാരനായിരുന്നു നാനാ പടേക്കര് എന്നും ഡല്ഹിയില് വെച്ച് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിനെക്കുറിച്ചുമാണ് കൃഷ്ണകുമാര് സമൂഹമാധ്യമങ്ങളില് കുറിച്ചത്. അദ്ദേഹത്തോടൊപ്പമുളള ചിത്രങ്ങളും നടന് പങ്കുവെച്ചിട്ടുണ്ട്.
‘സ്ക്രീനിൽ കണ്ടു വളരെ അധികം ഇഷ്ടപെട്ട ഒരു കലാകാരനായിരുന്നു നാനാപടേക്കർ.. കുറച്ചുകാലം മുൻപ് ഡൽഹിയിൽ ഒരു ഹോട്ടലിൽ വെച്ചു പരിചയപെട്ടു, പരസ്പരം ഫോൺ നമ്പർ കൈമാറി.. വല്ലപ്പോഴും മെസ്സേജ് അയക്കുമായിരുന്നു.. കൃത്യമായി മറുപടിയും വരും. അങ്ങിനെ സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു.. മരണവാർത്ത കണ്ടപ്പോൾ നാനാപടേക്കർ എന്ന വ്യക്തിയെ കുറിച്ച് കുറച്ചു നേരം ചിന്തിച്ചു. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ഭാഗങ്ങൾ മനസ്സിലൂടെ കടന്നു പോയി.. വിഷമവും.. പ്രണാമം ’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകള്
ഗോവയിലെ ഡോണ പൗളയിലുളള വസതിയില് വെച്ച് ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു നാന പടേക്കറുടെ അന്ത്യം. ഇന്നു പുലര്ച്ചെ വീട്ടിനുളളില് അബോധാവസ്ഥയില് കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.







Comments