
തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ വടക്കേക്കാട് മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുനീർ അറസ്റ്റിൽ. തൃശൂർ വടക്കേക്കാട് പോലീസ് കർണാടകയിലെ മൈസൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിട്ടുള്ള സ്വർണം തിരിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ 70 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് വിവര പുറത്തുവന്നതോടെ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുനീറിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യതിരുന്നു. . പ്രതിയെ തൃശൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും.







Comments