
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്നിന്ന് കാണാതായ ദമ്പതികളെയും കുട്ടിയെയും കണ്ടെത്തിയതായി വിവരം. ഇവർ എറണാകുളത്തുണ്ടെന്ന് ആതിര അമ്മയെ വിളിച്ചറിയിച്ചു. വീരണകാവ് വില്ലേജിൽ നവജ്യോതിയിൽ താമസിക്കുന്ന ശങ്കർ കെ നായർ(34), ശങ്കറിന്റെ ഭാര്യ ആതിര(27), മകൾ ധ്വനി ശങ്കർ (3.1/2) വയസ്സ് എന്നിവരെയാണ് കാണാതായത്.
ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. മൈലക്കരയിൽ താമസിക്കുന്ന ആതിരയുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞു പോയ മൂന്നുപേരെയും കാണാതാവുകയായിരുന്നു. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. സംഭവത്തില് ആതിരയുടെ അമ്മ കാട്ടാക്കട പോലീസിൽ പരാതി നൽകി. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകി.







Comments