
ഡല്ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാലാംദിവസവും തലസ്ഥാനം സ്തംഭിപ്പിക്കാന് പ്രതിപക്ഷം. രാഷ്ട്ര പതി ഭവനിലേക്ക് മാര്ച്ച് നടത്താനാണ് നീക്കം. ഗ്യാനേഷ് കുമാറിനെതിരായ കുറ്റാരോപണം അടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് നല്കാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുകയാണെങ്കില് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് 10 നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കാണും.
കൂടിക്കാഴ്ചയ്ക്ക് അനുമതി കിട്ടുന്നില്ലെങ്കില് രാഷ്ട്രപതിഭവനിലേക്ക് മാര്ച്ച് നടത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പാര്ലമെന്റിന്റെ സെന്ട്രല് ഹാളിലേക്ക് എത്തിച്ചേരാന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മമതാ ബാനര്ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കള് സമരത്തില് അണിനിരന്നേക്കും. പ്രതിഷേധങ്ങള് മുന്നില്കണ്ട് അതീവ സുരക്ഷയിലാണ് ഡല്ഹി. കേന്ദ്രസേനയെ അടക്കം അണിനിരത്തി കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യ തലസ്ഥാനം. തന്ത്രപ്രധാന മേഖലകളിലെല്ലാം കേന്ദ്രസേനയുടെ മുഴുവന് സമയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം തുടര്ച്ചയായി നാലാം ദിവസമാണ് പ്രതിപക്ഷ പാര്ട്ടികള് സമരത്തില് ഏര്പ്പെടുന്നത്.
ആദ്യദിവസം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര് 7ന് ജന്തര് മന്തറിലേയ്ക്കും മാര്ച്ച് നടത്തിയിരുന്നു. ഇന്നലെ പ്രതിഷേധ മാര്ച്ചിന് പകരം ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാര്ത്ഥിക്കുകയും സമാധാന ധര്ണയിരിക്കുകയും ചെയ്തിരുന്നു. നാളെ സിജെപി ഡല്ഹിയില് എത്തും. ജന്തര്മന്ദറിലാണ് സമരം നടത്തുക. എന്നാല് പ്രതിഷേധത്തിന് ഡല്ഹി പൊലീസ് ഇതുവരെ അനുമതി നല്കിയിട്ടില്ല.
മുംബൈയിലും ബംഗളൂരുവിലും വന് ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് വീണ്ടും ഡല്ഹിയിലേക്ക് എത്തുന്നത്. ഇടതുപക്ഷ യുവജന സംഘടനകളും ,എന്എസ് യുഐ യും സിജെപിക്കൊപ്പം സംയുക്ത പ്രതിഷേധത്തില് ഉണ്ടാകും. സിജെപി സ്ഥാപകന് അഭിജീത് ദിപ്കെ, അശുതോഷ് റങ്ക ,സൗരവ് ദാസ് തുടങ്ങിയ നേതാക്കള്ക്കൊപ്പം യൂട്യൂബര് ധ്രുവ് റാഠിയും സമരത്തിനെത്തും.







Comments