
കൊച്ചി: മാസപ്പടിക്കേസില് ഇ.ഡി.യുടെ കത്തില് എഫ്.ഐ.ആര്. ഇടാന് ഹൈക്കോടതിയുടെ നിര്ദേശം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്മന്ത്രി മുഹമ്മദ്റിയാസിനും എതിരേ കേസെടുക്കാന് ഹൈക്കോടതി സിംഗിള്ബഞ്ചിന്റേതാണ് ഉത്തരവ്. പിണറായിക്കും റിയാസിനും പുറമേ സംസ്ഥാനസര്ക്കാരിനും ഹൈക്കോടതി നിര്ദേശം തിരിച്ചടിയാണ്. ഇ.ഡി.സമര്പ്പിച്ച രേഖകള് കൂടി പരിശോധിച്ചാണ് നിര്ദേശം.
ഇഡിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് പിണറായി വിജയന്, മകള് വീണ വിജയന്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എം. ഷാജഹാന് സമര്പ്പിച്ച ഹര്ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. നേരത്തേ സിഎംആര്എല് - എക്സാലോജിക് കേസില് എഫ്.ഐ.ആര്. റജിസ്റ്റര് ചെയ്യാന് പോലീസ് മേധാവിക്ക് ഇ.ഡി. കത്ത് നല്കിയിരുന്നു. എന്നാല് പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുത്താല് മതിയെന്നായിരുന്നു സര്ക്കാരിന്റെ നിലപാട്.
ഇ.ഡി. നടത്തിയത് തന്നെ പ്രാഥമികാന്വേഷണം ആണെന്നും അതിന്റെ റിപ്പോര്ട്ട് നിലനില്ക്കേ മറ്റൊരു പ്രാഥമികാന്വേഷണം വേണ്ടെന്ന് കോടതി പറഞ്ഞു. ഡയറിക്കുറിപ്പുകളും മറ്റ് പ്രാഥമിക വിവരങ്ങളും മാത്രം വെച്ച് പെട്ടെന്ന് എഫ്.ഐ.ആർ ഇടാനാകില്ലെന്നും, നിയമപരമായ പ്രാഥമിക പരിശോധനകൾ നടന്നുവരികയാണെന്നും ആയിരുന്നു നേരത്തേ സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
മാസപ്പടി ഇടപാടിൽ കൃത്യമായ തെളിവുകളുണ്ടെന്നും, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം. എഫ്.ഐ.ആർ ഇടാത്തത് കുറ്റവാളികൾക്ക് തെളിവുകൾ നശിപ്പിക്കാൻ അവസരമൊരുക്കുമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്ക്കാരിന്റെ തീരുമാനത്തിനെതിരേ സമര്പ്പിക്കപ്പെട്ട ഹര്ജിയില് ഇ.ഡി. കക്ഷി ചേര്ന്നിരുന്നു. ആദ്യം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില് എഫ്.ഐ.ആര്. സമര്പ്പിക്കണം എന്നാവശ്യപ്പെട്ട് നല്കിയ കത്തിനൊപ്പം ചില രേഖകള് സീല്വെച്ച കവറില് ഇ.ഡി. സര്ക്കാരിന് സമര്പ്പിച്ചിരുന്നു. അതേ രേഖകള് തന്നെ ഇ.ഡി. കോടതിയിലും സമര്പ്പിച്ചിരുന്നു. ഈ രേഖകള് കൂടി പരിശോധിച്ച ശേഷമായിരുന്നു എഫ്.ഐ.ആര്. ഇടാന് ഹൈക്കോടതി നിര്ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി സിംഗിള്ബഞ്ചിന്റേതാണ് നിര്ദേശം.







Comments