ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര് മുമ്പാകെ
OP: 976/2025
ഹര്ജിക്കാരന്: സിജോ പുതുകുളങ്ങര, വയസ് 33, S/o. സിബിച്ചന് പി.കെ., പുതുകുളങ്ങര വീട്, പൂഴിക്കോല് പി.ഒ., കടുത്തുരുത്തി, കോട്ടയം - 686604.
എതൃകക്ഷി: അര്ച്ചന ചാക്കോ, വയസ് 32, D/o. ചാക്കോ വി.സി., വരിക്കാപ്പള്ളില് വീട്, മേലമ്പാറ പി.ഒ., ഭരണങ്ങാനം, കോട്ടയം - 686578.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്നമ്പര് കേസ് ഹര്ജിക്കാരനും എതൃകക്ഷിയും തമ്മിലുള്ള വിവാഹബന്ധം വേര്പെടുത്തി കിട്ടുന്നതിനായിട്ടുള്ളതാണ്. ടി ഹര്ജിയില് എതൃകക്ഷിക്ക് എന്തെങ്കിലും ആക്ഷേപമോ തര്ക്കമോ ഉള്ളപക്ഷം 31/10/26 തീയതിയില് പകല് 11 മണിക്ക് ബഹു. കോടതി മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്നമ്പര് ഹര്ജി തീര്ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല് താങ്കളെ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്പ്രകാരം
ഹര്ജിക്കാരന്ഭാഗം അഡ്വക്കേറ്റ്
സി.ആര്. സിന്ധുമോള്
ഏറ്റുമാനൂര് (ഒപ്പ്)

Comments