
സൈജു കുറുപ്പ്, ഇന്ദ്രന്സ്, വിനയ് ഫോര്ട്ട്, അനന്യ എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈക്കോളജിക്കല് ത്രില്ലര് ആണ് ദി തേര്ഡ് മര്ഡര്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അനന്യ പങ്കുവെച്ച വാക്കുകള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന് അവസരം കിട്ടിയിട്ടില്ലെന്നും, ഒരിക്കല് അദ്ദേഹത്തോട് അവസരം ചോദിച്ചിട്ടുണ്ടെന്നും അനന്യ പറയുന്നു. റിപ്പോര്ട്ടര് ഫിലിംസിന് നല്കിയ അഭിമുഖത്തിലായിരുന്നു അനന്യയുടെ പ്രതികരണം.
'മമ്മൂക്കയുടെ കൂടെ അഭിനയിക്കാന് ഇപ്പോഴും അവസരം കിട്ടിയിട്ടില്ല. മമ്മൂക്കയുടെ കൂടെ അഭിനയിക്കുക എന്നത് എപ്പോഴും ആഗ്രഹമുള്ള കാര്യമാണ്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. മമ്മൂക്ക മാത്രമല്ല, ടൊവിനോ, നിവിന് എന്നിങ്ങനെ കുറേ പേരുണ്ട്. ഇവരുടെയൊന്നും കൂടെ ഞാന് അഭിനയിച്ചിട്ടില്ല. ഇപ്പോഴുള്ള കുറെ ആളുകളുടെ കൂടെയും അഭിനയിക്കാന് സാധിച്ചിട്ടില്ല. ഒരിക്കല് മമ്മൂക്കയെ കണ്ടപ്പോള് എനിക്ക് മമ്മൂക്കയുടെ ഒരു സിനിമയില് അഭിനയിക്കാന് ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂക്ക 'ആ, നമുക്ക് നോക്കാം' എന്നാണ് പറഞ്ഞത്,' അനന്യ പറഞ്ഞു.
സുനില് ഇബ്രാഹിം സംവിധാനം ചെയ്ത് തിയേ് ' ദി തേര്ഡ് മര്ഡര്' . ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനയ് ഫോര്ട്ട്, ജോണി ആന്റണി, ജിബിന് ഗോപിനാഥ്, ആനന്ദ് മന്മഥന്, മണികണ്ഠന് പട്ടാമ്പി, റിയാസ് നര്മ്മകല, സജല് സുദര്ശനന്, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്ഡ് മര്ഡറിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. സ്വര്ണാലയ സിനിമാസിന്റെ ബാനറില് സുദര്ശനന് കാഞ്ഞിരംകുളമാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.







Comments