
ന്യൂഡല്ഹി: ഇന്ത്യന് സൂപ്പര്ലീഗ് ഫുട്ബോളില് ശനിയാഴ്ച മുതല് പന്തുരുണ്ട് തുടങ്ങും. വൈകിട്ട് 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില് മുന്ചാംപ്യന്മാരായ ബാംഗ്ളൂര് എഫ്.സി. ഡല്ഹി സ്പോര്ട്സ്ക്ലബ്ബിനെ നേരിടും. മലയാളികളുടെ ഹരമായ കേരളാ ബ്ളാസ്റ്റേഴ്സ് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഇന്റര്കാശിക്കെതിരേ പോരാടും.
ഇന്റര്കാശിയാണ് മഞ്ഞപ്പടയുടെ എതിരാളികള്. നാളെ രണ്ടു മത്സരങ്ങളാണ് നടക്കുക. രണ്ടാമത്തെ മത്സരത്തില് ചെന്നിയന് എഫ്.സി. ഗോവയെ നേരിടും. ഞായറാഴ്ച രാത്രി 7 മണിക്ക് ചര്ച്ചില് ബ്രദേഴ്സും മുംബൈസിറ്റിയും കളിക്കും. എട്ടുമാസം നീളുന്ന മത്സരങ്ങളില് ആകെ 163 മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. പഴയ ഹോം ആന്റ് എവേ ഫോര്മാറ്റ് തിരിച്ചുവരുന്നു എന്നതാണ് പ്രത്യേകത. പോയിന്റ് പട്ടികയില് ഒന്നാമതെത്തുന്ന ടീം ഷീല്ഡ് വിന്നേഴ്സ് ആയി കിരീടം ചൂടുകയും ഏഷ്യന് ടൂര്ണമെന്റിലേക്ക് യോഗ്യത നേടുകയും ചെയ്യും.
ഐഎസ്എല് കപ്പ് ചാമ്പ്യന്മാരാകാന് ആദ്യ ആറ് ക്ലബ്ബുകള് തമ്മില് മത്സരിക്കുന്ന പ്ലേഓഫ് ഫോര്മാറ്റിന്റെ തിരിച്ചുവരവും പുതിയ സീസണ് അടയാളപ്പെടുത്തുന്നു. റെഗുലേറ്ററി അനുമതികള്ക്ക് വിധേയമായി എത്തുന്ന ചര്ച്ചില് ബ്രദേഴ്സാണ് ടൂര്ണമെന്റിലെ നവാഗതര്. ഇതോടെ ലീഗില് 13 ടീമുകളായി. ബെംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, ഈസ്റ്റ് ബംഗാള് എഫ്സി, എഫ്സി ഗോവ, ഇന്റര് കാശി എഫ്സി, കേരള ബ്ലസ്റ്റേഴ്സ് എഫ്സി, മോഹന് ബഗാന് സൂപ്പര് ജയന്റ്, മുംബൈ സിറ്റി എഫ്സി, നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി, പഞ്ചാബ് എഫ്സി, സ്പോര്ട്ടിംഗ് ക്ലബ് ഡല്ഹി എന്നിവയാണ് പങ്കെടുക്കുന്ന ക്ലബ്ബുകള്.
2025-26 ഇന്ത്യന് ഫുട്ബോള് ലീഗ് കിരീടം നേടി ഐഎസ്എല്ലിലേക്ക് പ്രൊമോഷന് ലഭിച്ച ഡയമണ്ട് ഹാര്ബര് എഫ്സി, 2026-27 സീസണിലേക്കുള്ള അഡ്മിനിസ്ട്രേറ്റീവ് ഫീസ് തുക അടയ്ക്കുന്നതില് പരാജയപ്പെട്ടതിനാല് പ്രൊമോട്ടഡ് സ്ലോട്ട് ഉപയോഗിച്ചിട്ടില്ല. സോണി ലൈവാണ് മത്സരങ്ങള് സംപ്രേഷണം ചെയ്യുന്നത്. യൂട്യൂബിലും ഇത്തവണ മത്സരങ്ങള് സൗജന്യമായി കാണാനാകും.







Comments