
2026-ലെ MG ഹെക്ടര് ബ്ലാക്ക്സ്റ്റോം, സ്നോസ്റ്റോം പതിപ്പുകള് 19.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില് വിപണിയിലെത്തിച്ചു. ലിമിറ്റഡ് എഡിഷനായ ഹെക്ടര് സ്റ്റോം സീരീസ്, രണ്ട് എക്സ്റ്റീരിയര് തീമുകള്, ബ്ലാക്ക് ഇന്റീരിയര്, സൗജന്യ ആക്സസറി പാക്കേജ് എന്നിവയോടെയാണ് വരുന്നത്. രണ്ട് പതിപ്പുകളും 5-സീറ്റര് പെട്രോള് ഓട്ടോമാറ്റിക് വേരിയന്റുകളായാണ് ലഭ്യമാക്കിയിരിക്കുന്നത്.
JSW MG മോട്ടോര് ഇന്ത്യയാണ് ബ്ലാക്ക്സ്റ്റോം, സ്നോസ്റ്റോം എഡിഷനുകള് ഉള്പ്പെടുന്ന 2026 ഹെക്ടര് സ്റ്റോം സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. 19,99,800 രൂപ എക്സ്-ഷോറൂം വെയര്ഹൗസ് വിലയുള്ള ഈ രണ്ട് എഡിഷനുകളും ഹെക്ടറിന്റെ നിലവിലുള്ള സാങ്കേതികവിദ്യയും സൗകര്യങ്ങളും മികച്ച ഡിസൈന് മാറ്റങ്ങളോടെ സമന്വയിപ്പിക്കുന്നു. ഹെക്ടര് സീരീസിന്റെ ആരംഭ വില 11.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).
ഹെക്ടര് സ്റ്റോം സീരീസ് - എക്സ്റ്റീരിയര് മാറ്റങ്ങള്
ഈ രണ്ട് എഡിഷനുകളിലും പുതിയ ഓള്-ബ്ലാക്ക് 'സ്റ്റോം ഹെക്സ്' ഗ്രില്, ഫ്രണ്ട്-റിയര് ബമ്പര് ഗാര്ണിഷുകള്, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള 'ഓറ സ്റ്റോം ബ്ലേഡ്' അലോയ് വീലുകള് എന്നിവ നല്കിയിട്ടുണ്ട്. ബ്രാന്ഡ് ലോഗോകള്, സ്കിഡ് പ്ലേറ്റുകള്, ടെയില്ഗേറ്റ് ആക്സന്റുകള്, ബോഡി-സൈഡ് ക്ലാഡിംഗ് എന്നിവയില് ഡാര്ക്ക് ക്രോം ഡീറ്റെയ്ലിംഗ് ഉള്പ്പെടുത്തിയിരിക്കുന്നു. പിയാനോ-ബ്ലാക്ക് റൂഫ് റെയിലുകള്, പിയാനോ-ബ്ലാക്ക് ബെസലുകളുള്ള LED ഹെഡ്ലാമ്പുകള്, സ്മോക്ക്ഡ് കണക്റ്റഡ് ടെയില് ലാമ്പുകള് എന്നിവ എക്സ്റ്റീരിയറിന് ആകര്ഷകമായ ലുക്ക് നല്കുന്നു. ബ്ലാക്ക്സ്റ്റോം എഡിഷന് പൂര്ണ്ണമായും ഇരുണ്ട തീമില് എത്തുമ്പോള്, സ്നോസ്റ്റോം എഡിഷന് വൈറ്റ് ബോഡിയും ബ്ലാക്ക് ഡീറ്റെയ്ലിംഗും തമ്മിലുള്ള വൈവിധ്യമാര്ന്ന കോണ്ട്രാസ്റ്റ് ലുക്കാണ് നല്കുന്നത്. കൂടാതെ, ഉപഭോക്താക്കള്ക്ക് യാതൊരു അധിക ചെലവുമില്ലാതെ ഡീലര്ഷിപ്പുകളില് നിന്ന് 'സ്റ്റോം സീരീസ്' ആക്സസറി പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. എഡിഷന്-സ്പെസിഫിക് ബാഡ്ജുകള്, റെഡ് ടെയില്ഗേറ്റ് ആക്സന്റ്, റെഡ് ആക്സന്റുകളുള്ള ORVM പ്രൊട്ടക്ടറുകള്, സൈഡ് സ്റ്റെപ്പുകള് എന്നിവ ഇതില് ഉള്പ്പെടുന്നു.
14-ഇഞ്ച് ടച്ച്സ്ക്രീനും കണക്റ്റഡ് ഫീച്ചറുകളും
സ്റ്റോം സീരീസില് ഹെക്ടറിന്റെ ജനപ്രിയമായ 14-ഇഞ്ച് പോര്ട്രെയ്റ്റ് HD ടച്ച്സ്ക്രീന് നിലനിര്ത്തിയിട്ടുണ്ട്. MG-യുടെ 'സ്മാര്ട്ട് ബൂസ്റ്റ്' സാങ്കേതികവിദ്യ പ്രൊസസിംഗ് സ്പീഡും റെസ്പോണ്സും വര്ദ്ധിപ്പിക്കുമ്പോള്, 'i-SWIPE' ജെസ്റ്റര് കണ്ട്രോള് വഴി 2, 3 വിരലുകള് ഉപയോഗിച്ച് എയര് കണ്ടീഷനിംഗ്, മ്യൂസിക്, നാവിഗേഷന് എന്നിവ പ്രവര്ത്തിപ്പിക്കാന് സാധിക്കും. 7-ഇഞ്ച് ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. പ്രെഡിക്റ്റീവ് മെയിന്റനന്സ് അലേര്ട്ടുകളും എസി, ഓഡിയോ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുടെ റിമോട്ട് ഓപ്പറേഷനും ഉള്പ്പെടെ 70-ലധികം കണക്റ്റഡ് കാര് ഫീച്ചറുകള് MG-യുടെ i-SMART സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. കീ ഷെയറിംഗ് സൗകര്യമുള്ള ഡിജിറ്റല് ബ്ലൂടൂത്ത് കീ വഴി വാഹനം അണ്ലോക്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.
143 PS ടര്ബോ-പെട്രോള് എഞ്ചിനും CVT-യും
143 PS കരുത്തും 250 Nm ടോര്ക്കും ഉല്പ്പാദിപ്പിക്കുന്ന പ്രശസ്തമായ 1.5-ലിറ്റര് ടര്ബോചാര്ജ്ഡ് പെട്രോള് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. രണ്ട് എഡിഷനുകളിലും ഈ എഞ്ചിന് CVT ഗിയര്ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ശൈലിയിലും പേഴ്സണലൈസേഷനിലുമാണ് പ്രധാന മാറ്റങ്ങള് വരുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കും ഡ്രൈവര് അസിസ്റ്റന്സിനുമായി ADAS, വീല് വ്യൂ ഉള്ള 360-ഡിഗ്രി HD ക്യാമറ എന്നിവ നല്കിയിട്ടുണ്ട്. ABS, EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന് കണ്ട്രോള്, ഹില് ഹോള്ഡ് കണ്ട്രോള്, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകള്.
വാറന്റfയും ഉടമസ്ഥതാ പാക്കേജും
MG SHIELD-ന്റെ സ്റ്റാന്ഡേര്ഡ് 3+3+3 പാക്കേജോടെയാണ് ഹെക്ടര് സ്റ്റോം സീരീസ് വരുന്നത്. ഇതില് പരിധിയില്ലാത്ത കിലോമീറ്ററുകളുള്ള 3 വര്ഷത്തെ വാറന്റി, 3 വര്ഷത്തെ റോഡ് സൈഡ് അസിസ്റ്റന്സ്, 3 സൗജന്യ ലേബര് സര്വീസുകള് എന്നിവ ഉള്പ്പെടുന്നു. ഉപഭോക്താക്കള്ക്ക് എക്സ്റ്റെന്ഡഡ് വാറന്റി, എക്സ്റ്റെന്ഡഡ് റോഡ് സൈഡ് അസിസ്റ്റന്സ്, പ്രീപെയ്ഡ് മെയിന്റനന്സ് പാക്കേജുകള് എന്നിവയും തിരഞ്ഞെടുക്കാം. വാഹനത്തിന്റെ ഓണ്-റോഡ് വിലയുടെ 100% വരെ കവര് ചെയ്യുന്ന ഫിനാന്സിംഗ് ഓപ്ഷനുകള് 84 മാസം വരെയുള്ള കാലാവധിയില് MG ലഭ്യമാക്കുന്നുണ്ട്. വ്യവസ്ഥകള്ക്ക് വിധേയമായി ആക്സസറികള്ക്കും ഫിനാന്സിംഗ് പിന്തുണ ലഭിക്കും.







Comments