More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

പത്ത് വർഷമായി കാണാതായ പൂച്ച തിരിച്ചെത്തി; അതും ഉടമയുടെ 30-ാം പിറന്നാൾ ദിനത്തിൽ! അമ്പരപ്പിച്ച് ചാർളിയുടെ മടങ്ങിവരവ്

Authored by Web Desk | Last updated: 10 Oct 2026, 7:44 AM | 1 min read

Print
പത്ത് വർഷമായി കാണാതായ പൂച്ച തിരിച്ചെത്തി; അതും ഉടമയുടെ 30-ാം പിറന്നാൾ ദിനത്തിൽ! അമ്പരപ്പിച്ച് ചാർളിയുടെ മടങ്ങിവരവ്
പത്ത് വർഷമായി കാണാതായ വളർത്തുപൂച്ച തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഒരു കുടുംബം. ഉടമയുടെ 30-ാം പിറന്നാളിനോടനുബന്ധിച്ചാണ് അപ്രതീക്ഷിതമായി ഈ സന്തോഷവാർത്ത കുടുംബത്തെ തേടിയെത്തിയത്. വെയിൽസിൽ താമസിക്കുന്ന ലൂസി റോബർട്ട്‌സണും സഹോദരി ഹന്ന ഡേവിസും വളർത്തിയിരുന്ന ചാർളി എന്ന പൂച്ചയാണ് ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും കുടുംബത്തിനരികിലെത്തിയത്. ഇത്രയും വർഷങ്ങൾക്കുശേഷം പൂച്ച തിരിച്ചെത്തിയ സംഭവം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.

2016 ഏപ്രിലിലായിരുന്നു അന്ന് മൂന്ന് വയസ്സുണ്ടായിരുന്ന ചാർളിയെ കാണാതായത്. താമസം മാറിയതിന് പിന്നാലെയാണ് പൂച്ചയെ കാണാതായത്. പുറത്തുകറങ്ങി നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ചാർളി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. കുടുംബം മാസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും പൂച്ചയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പൂച്ചയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്ന ആശങ്കയും കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ചാർളിയെ കണ്ടെത്താനായില്ല.

വർഷങ്ങൾക്കുശേഷം പ്രദേശവാസിയായ ഒരാളാണ് കുറ്റിക്കാട്ടിൽ കഴിയുന്ന ചാർളിയെ കണ്ടെത്തിയത്. തെരുവുപൂച്ചയാണെന്ന് കരുതി ആഴ്ചകളോളം ഇയാൾ അതിന് ഭക്ഷണം നൽകിയിരുന്നു. പിന്നീട് പൂച്ചയെ മൃഗാശുപത്രിയിലെത്തിച്ചപ്പോഴാണ് ശരീരത്തിൽ ഘടിപ്പിച്ചിരുന്ന തിരിച്ചറിയൽ ചിപ്പ് പരിശോധിച്ച് ഉടമകളുടെ വിവരങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഹന്നയ്ക്ക് മൃഗാശുപത്രിയിൽനിന്ന് ഫോൺകോൾ ലഭിച്ചു. പത്ത് വർഷമായി കാണാതായ പൂച്ചയെ കണ്ടെത്തിയെന്ന വിവരം ആദ്യം വിശ്വസിക്കാനായില്ലെന്നും അപ്രതീക്ഷിതമായ ഈ വാർത്ത തന്നെ അമ്പരപ്പിച്ചെന്നും ഹന്ന പ്രതികരിച്ചു.

ഇപ്പോൾ 13 വയസ്സുള്ള ചാർളിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. പത്ത് വർഷത്തിനിടെ പൂച്ച എവിടെയായിരുന്നുവെന്നോ എന്തൊക്കെയാണ് സംഭവിച്ചതെന്നോ കുടുംബത്തിന് ഇപ്പോഴും അറിയില്ല. എന്നാൽ ചാർളി തിരിച്ചെത്തിയതോടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയായി. ഭക്ഷണവും സ്നേഹവും പരിചരണവും നൽകി പൂച്ചയെ വീണ്ടും കുടുംബജീവിതത്തിലേക്ക് ഇണക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഉടമകൾ. വർഷങ്ങൾക്കുശേഷമുള്ള ഈ അപൂർവ മടങ്ങിവരവ് കുടുംബത്തിന് മറക്കാനാവാത്ത സന്തോഷനിമിഷമായി മാറിയിരിക്കുകയാണ്.

Tags

  • pet cat

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

പുലർച്ചെ ഭാര്യയുടെ നവരാത്രി ഭജന, ഉറക്കം നഷ്ടപ്പെട്ട് റൊമാനിയൻ ഭർത്താവ്; പ്രതികരണങ്ങൾ വൈറലാകുന്നു

പുലർച്ചെ ഭാര്യയുടെ നവരാത്രി ഭജന, ഉറക്കം നഷ്ടപ്പെട്ട് റൊമാനിയൻ ഭർത്താവ്; പ്രതികരണങ്ങൾ വൈറലാകുന്നു

 ആശുപത്രിയിലെ അടിയന്തര വിഭാഗത്തിന് സമീപം മദ്യവിരുന്ന്; ഗ്ലാസുകളിൽ മദ്യം ഒഴിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ വൈറൽ, അന്വേഷണം

ആശുപത്രിയിലെ അടിയന്തര വിഭാഗത്തിന് സമീപം മദ്യവിരുന്ന്; ഗ്ലാസുകളിൽ മദ്യം ഒഴിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ വൈറൽ, അന്വേഷണം

എഐയുടെ സഹായം; വീട്ടുജോലിക്ക് വേണ്ട സമയം എട്ടിൽ നിന്ന് രണ്ടുമണിക്കൂറായി കുറച്ച് സിഇഒ

എഐയുടെ സഹായം; വീട്ടുജോലിക്ക് വേണ്ട സമയം എട്ടിൽ നിന്ന് രണ്ടുമണിക്കൂറായി കുറച്ച് സിഇഒ

ട്രാഫിക്കിൽ കുടുങ്ങാതിരിക്കാൻ ആകാശത്തിലൂടെ ഓഫീസിലേക്ക്; വിമാനമില്ലാതെ പറന്ന് ജോലിക്കെത്തി അമേരിക്കക്കാരൻ, വിഡിയോ വൈറൽ

ട്രാഫിക്കിൽ കുടുങ്ങാതിരിക്കാൻ ആകാശത്തിലൂടെ ഓഫീസിലേക്ക്; വിമാനമില്ലാതെ പറന്ന് ജോലിക്കെത്തി അമേരിക്കക്കാരൻ, വിഡിയോ വൈറൽ

ഏഴ് പതിറ്റാണ്ടായി ദസറയ്ക്ക് രാവണപ്രതിമയൊരുക്കുന്നത് മുസ്‌ലിം കുടുംബം; മതസൗഹാർദത്തിന്റെ മാതൃകയായി മീററ്റിൽ നിന്നുള്ള കലാകാരന്മാർ

ഏഴ് പതിറ്റാണ്ടായി ദസറയ്ക്ക് രാവണപ്രതിമയൊരുക്കുന്നത് മുസ്‌ലിം കുടുംബം; മതസൗഹാർദത്തിന്റെ മാതൃകയായി മീററ്റിൽ നിന്നുള്ള കലാകാരന്മാർ

 97-കാരിയുടെ സാഹസം  പ്രചോദനമായി; 99-ാം വയസ്സിൽ വിമാനത്തിന്റെ ചിറകിലേറി; ലോക റെക്കോർഡ് നേടി ജർമൻ വംശജയായ മുത്തശ്ശി

97-കാരിയുടെ സാഹസം പ്രചോദനമായി; 99-ാം വയസ്സിൽ വിമാനത്തിന്റെ ചിറകിലേറി; ലോക റെക്കോർഡ് നേടി ജർമൻ വംശജയായ മുത്തശ്ശി