
തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്സ് കേസെടുക്കും. ഏറ്റവും അടുത്ത മണിക്കൂറില് തന്നെ എഫ്.ഐ.ആര്. ഇടാനാണ് വിജിലന്സ് ആലോചിക്കുന്നത്. ഉടന് തന്നെ വിജിലന്സ് എഫ്.ഐ.ആര്. റജിസ്റ്റര് ചെയ്തേക്കുമെന്നാണ് സൂചന. മാസപ്പടിയില് കേസെടുക്കമെന്ന ഹൈക്കോടതി സിംഗിള് ബഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കേണ്ടതില്ലെന്നാണ് സര്ക്കാരിന്റെ നിലപാട്. കോടതി നിര്ദേശം അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലന്സ് കേസെടുക്കും.
തിരുവനന്തപുരം സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് യൂണിറ്റായിരിക്കും കേസെടുക്കുക. എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈ ക്കോടതി ഉത്തരവ് ഇന്നലെ വിജിലന്സ് ഡയറക്ടറേറ്റില് ലഭിച്ചിട്ടുണ്ട്. പഴുതില്ലാത്ത എഫ്.ഐ.ആര്. ഇടാനായി ഉദ്യോഗസ്ഥരോട് ഇന്ന് ഓഫീ സില് എത്താന് ആവശ്യപ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം. ഇന്നോ തിങ്കളാഴ്ചയോ എഫ്ഐആര് രജിസ്റ്റര് ചെയ്യും.
ഇഡി സമര്പ്പിച്ച വിവരങ്ങളില് കേസെടുക്കുന്നതിന് മതിയായ തെളിവുണ്ടെന്ന് ഇന്നലെ കോടതി നിരീക്ഷിച്ചു. അഴിമതിക്ക് വ്യക്തമായ തെളിവുകള് ഉണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. എസ്ഐടി രൂപീകരണം നിയവിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം സംസ്ഥാനസര്ക്കാരിനും തിരിച്ചടിയാണ്.







Comments