
റിയാദ്: പോര്ച്ചുഗല് ദേശീയ ടീമുമായുണ്ടായ വിവാദത്തിനും ക്യാമ്പ് ഉപേക്ഷിച്ചു പോരലിനും പിന്നാലെ പരിശീലകന് തന്റെ ലീഗില് ഗോളടിച്ച് മറുപടി നല്കി ക്രിസ്ത്യാനോ റൊണാള്ഡോ. ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചെത്തിയ താരം സൗദി പ്രോ ലീഗ് മത്സരത്തില് ഗോള്നേടി. അല്-നസ്സര് എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് ദിരിയയെ തോല്പ്പിച്ച കളിയില് ആദ്യഗോളാണ് നേടിയത്.
മത്സരത്തില് റൊണാള്ഡോ ഉദ്ഘാടന ഗോള് നേടി. എട്ടാം ഘട്ട മത്സരങ്ങള് പൂര്ത്തിയായപ്പോള് ഈ വിജയം നിലവിലെ ചാമ്പ്യന്മാരായ അല്-നസ്സറിനെ ഗോള് വ്യത്യാസത്തില് ലീഡര്മാരായ അല്-ഖാദ്സിയയ്ക്ക് തൊട്ടുപിന്നില് ഒപ്പത്തിനൊപ്പം എത്തിച്ചു. മത്സരത്തിലെ രണ്ടാംഗോള് സാമു കോസ്റ്റയും മത്സരത്തിന്റെ അവസാന 13 മിനിറ്റുള്ളപ്പോള് കോമാന് മൂന്നാംഗോളും നേടി വിജയം ഉറപ്പിച്ചു.
അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയില്, 41 കാരനായ റൊണാള്ഡോ പോര്ച്ചുഗല് സ്ക്വാഡില് നിന്ന് പിന്മാറിയിരുന്നു. പോര്ച്ചുഗലിനായി 234 മത്സരങ്ങളില് നിന്ന് അദ്ദേഹം 146 ഗോളുകള് നേടിയിട്ടുണ്ട്. നേഷന്സ് ലീഗില് തന്നെ കളിപ്പിക്കുന്ന കാര്യത്തില് അടുത്തിടെ നിയമിക്കപ്പെട്ട കോച്ച് ജോര്ജ് ജെസ്യൂസ് തനിക്ക് നല്കിയ വാക്ക് പാലിച്ചില്ലെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട നീണ്ട പ്രസ്താവനയില് റൊണാള്ഡോ വ്യക്തമാക്കിയിരുന്നു.
ജോര്ജ് ജെസ്യൂസിനൊപ്പം കഴിഞ്ഞ മെയ് മാസത്തില് റൊണാള്ഡോ സൗദി കിരീടം നേടിയിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില് ആദ്യ പകുതിയുടെ പകുതിയോടെ അദ്ദേഹം സ്കോറിങ് തുടങ്ങി. ബോക്സിന് പുറത്തുനിന്നും കിങ്സ്ലി കോമാന് എടുത്ത ഷോട്ട് ഗോള്കീപ്പര് വലീദ് അബ്ദുല്ല തടഞ്ഞെങ്കിലും, റീബൗണ്ട് ചെയ്ത പന്ത് അടുത്തുനിന്ന് വലയിലെത്തിച്ച റൊണാള്ഡോ തന്റെ കരിയറിലെ 980-ാം ഗോളാണ് നേടിയത്.







Comments