
സാക്ഷരതയിലും അറിവിലും ലോകപരിചയത്തിലുമൊക്കെ കേരളം വളരെ മുന്നിലാണെങ്കിലും വിവാഹജീവിതത്തില് ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പേരില് ആത്മഹത്യ ചെയ്യുന്ന പെണ്കുട്ടികളുടെ എണ്ണം നാള്ക്കുനാള് വര്ദ്ധിക്കുന്ന ഒരു സംസ്ഥാനം കൂടിയായി ദൈവത്തിന്റെ സ്വന്തം നാടായ കേരളം മാറിക്കഴിഞ്ഞു. ഇന്നത്തെ കാലത്ത് ഭര്തൃവീട്ടില് ജീവനൊടുക്കുന്ന പെണ്കുട്ടികളുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വലിയ ആര്ഭാടങ്ങളോടെ കൈനിറയെ പൊന്നും പണവും നല്കി വിവാഹം ചെയ്ത് അയയ്ക്കുന്ന പെണ്മക്കളുടെ മരണവാര്ത്ത കേള്ക്കേണ്ട വരുന്ന മാതാപിതാക്കള് ഒരുപാടാണ്. പലതും സഹിച്ചും ക്ഷമിച്ചും അവിടെ തന്നെ നില്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നും മടങ്ങിച്ചെന്നാല് സ്വന്തം വീട്ടുകാര് അംഗീകരിച്ചില്ലെങ്കിലോ എന്ന പേടിയും കാരണമാണ് മിക്ക പെണ്കുട്ടികളും ആത്മഹത്യയെന്ന മാര്ഗ്ഗം തെരഞ്ഞെടുക്കാറുള്ളത്.
ഇപ്പോഴിതാ വിവാഹം ചെയ്തയച്ച രണ്ടു പെണ്മക്കളോടും താന് നല്കിയ ഉറപ്പ് എന്താണെന്ന് പറയുകയാണ് ആശ ശരത്ത്. രണ്ട് പെണ്കുട്ടികളുടെ അമ്മയായ താന് അവരോട് പറഞ്ഞിട്ടുള്ളത്, ഒത്തു പോകാന് കഴിയാത്ത ബന്ധത്തിലാണ് മക്കളെങ്കില് അവര് തിരിച്ചു വന്നാല് ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും ആശ ശരത്ത് പറയുന്നു.
‘‘എന്ത് പ്രശ്നങ്ങള് ഉണ്ടെങ്കിലും ഭര്ത്താവാണ് ദൈവം, അങ്ങനെ പറഞ്ഞുകൊണ്ടാണ് എന്നെ കല്യാണം കഴിപ്പിച്ചയച്ചത്. പക്ഷേ ഞാന് എന്ന അമ്മ ഒരിക്കലും അങ്ങനെയല്ല. എനിക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. ഞാന് എന്റെ രണ്ട് മക്കളോടും എപ്പോഴും പറയുന്ന ഒരു കാര്യം, നിങ്ങൾക്ക് ഏറ്റവും നല്ലൊരു സുഹൃത്ത് നിങ്ങളുടെ ഭർത്താവ് ആവണം. അതല്ല, നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ല, നിങ്ങളുടെ കെമിസ്ട്രി വർക്ക് ഔട്ട് ആവുന്നില്ല എങ്കില്, കുറച്ചൊക്കെ അഡ്ജസ്റ്റ്മെന്റ്, അണ്ടർസ്റ്റാൻഡിങ് ഒക്കെ ആവശ്യമാണ്. ബട്ട് സ്റ്റിൽ മുന്നോട്ടു പോകുന്നില്ലെങ്കിൽ, ദി ഡോർ ഈസ് ഓപ്പൺ ഫോർ യു. അമ്മയുടെയും അച്ഛന്റെയും വാതിൽ ഇങ്ങനെ തുറന്നു കിടക്കുകയാണ് മക്കളെ, രണ്ടു കൈകളും നീട്ടി നെഞ്ചോട് ചേർത്ത് പിടിക്കാൻ അമ്മയും അച്ഛനും ഉണ്ടെന്ന് പറയുന്ന ഒരു അമ്മയാണ് ഞാൻ. രണ്ട് പെൺകുട്ടികളോടും ഇത് തന്നെയാണ് ഞാന് പറഞ്ഞിട്ടുള്ളത്...’’ എന്നാണ് ആശ ശരത്ത് പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിലെ ആശ ശരത്ത് ഷോ എന്ന പരിപാടിയില് സംസാരിക്കുമ്പോഴാണ് താരം തന്റെ മക്കളെക്കുറിച്ച് മനസ്സു തുറന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള് തുറന്നു സംസാരിക്കുന്ന ഒരു ടോക് ഷോയാണിത്. സാധാരണക്കാരും പല മേഖലയിലും പ്രാവിണ്യമുള്ള ആളുകളും ഒരുമിച്ച് കൂടി തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു സംസാരിക്കുന്ന ഒരു വേദി കൂടിയാണിത്.







Comments