
കോക്രോച്ച് ജനത പാർട്ടി (സിജെപി) ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ എല്ലാ ദിവസവും ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. സമരക്കാരെയും ആക്റ്റിവിസ്റ്റുകളെയും രാഷ്ട്രീയ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, കസ്റ്റഡി നടപടികളിൽ നിന്നും പിന്നോട്ടില്ലെന്ന് സി.ജെ.പി നാഷണൽ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ വ്യക്തമാക്കി.
"ഇന്നത്തെ കസ്റ്റഡിക്ക് ശേഷം ഞങ്ങൾ വീടുകളിലേക്ക് മടങ്ങുമെന്നാണ് സർക്കാർ കരുതിയിട്ടുണ്ടാകുക. മോദിയുടെയും ഷായുടെയും ഭയം വ്യക്തമാക്കുന്നത് ഞങ്ങൾ പോരാട്ടത്തിന്റെ പാതി വിജയിച്ചുകഴിഞ്ഞു എന്നാണ്," പ്രധാന സിജെ പി അംഗങ്ങൾ കസ്റ്റഡിയിൽ തുടരുന്ന സാഹചര്യത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന ഷിൻഡെ പറഞ്ഞു. "നിങ്ങൾ എത്രമാത്രം ആളുകളെ കസ്റ്റഡിയിലെടുത്താലും, ജ്ഞാനേഷ് കുമാർ രാജി വെക്കുന്നത് വരെ ഞങ്ങൾ പിന്മാറില്ല. നാളെ രാവിലെ 10 മണിക്ക് ഞങ്ങൾ വീണ്ടും ജന്തർമന്തറിലേക്ക് മാർച്ച് ചെയ്യും," ഷിൻഡെ വ്യക്തമാക്കി.
വലിയതോതിൽ ആളുകൾ ജന്തർ മന്തറിലേക്ക് എത്തണമെന്നും പ്രക്ഷോഭത്തിൽ പങ്കെടുക്കണെമെന്നും പൊലീസ് തടഞ്ഞാൽ പോലും പ്രതിഷേധം തുടരണമെന്നും ഷിൻഡെ ആവശ്യപ്പെട്ടു. സിജെപിക്കൊപ്പം സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാർത്ഥി സംഘടനകളും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചു.
അരവിന്ദ് കെജ്രിവാളും പിണറായി വിജയനടക്കമുള്ള ഇടത് പാർട്ടി നേതാക്കളും ഉൾപ്പെടെ 7,000-ത്തിലധികം ആളുകളെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ഒക്ടോബർ 11 ഞായറാഴ്ചയിലെ ക്രമസമാധാനനില മുൻനിർത്തി ന്യൂഡൽഹിയിലും സെൻട്രൽ ഡൽഹിയിലും ഉണ്ടായേക്കാവുന്ന ഗതാഗത തടസ്സങ്ങളെക്കുറിച്ച് ഡൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.







Comments