
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത 'മലര്വാടി ആര്ട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയവരാണ് നിവിന് പോളിയും അജു വര്ഗീസും. സിനിമയ്ക്കപ്പുറം നല്ല സുഹൃത്തുക്കളായ ഇരുവരും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പോയാണ്. ഇപ്പോഴിതാ നിവിന് പോളിയുടെ ജന്മദിനത്തില് താരത്തിന് ഹൃദൃമായ ആശംസകളുമായി എത്തിയിരിക്കുകയാണ് അജു വര്ഗീസ്.
ഇരുവരും ഒന്നിച്ചുളള ഒരു പഴയ ചിത്രം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചുകൊണ്ടായിരുന്നു അജുവിന്റെ ജന്മദിനാശംസ. "ഹാപ്പി ബര്ത്ത്ഡേ അളിയാ.. നീ മരണമാസ് ആടാ.. വേറെ ലെവല്" എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്.
അഖില് സത്യന്റെ സംവിധാനത്തില് ഒരുങ്ങിയ സര്വ്വം മായ എന്ന ചിത്രത്തിലാണ് നിവിനും അജുവും ഒടുവില് ഒന്നിച്ച് അഭിനയിച്ചത്. ഏറെക്കാലത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തിയ ഈ ചിത്രം തിയേറ്ററുകളില് മികച്ച പ്രതികരണം നേടിയതോടൊപ്പം ബോക്സ് ഓഫീസിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു.
അതേസമയം, നിവിന് പോളിയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് വലിയൊരു ഇന്ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. സിനിമയുടെ ഈ ചരിത്ര വിജയത്തിന് പിന്നാലെ നിവിനെ പ്രശംസിച്ച് വൈകാരികമായ ഒരു കുറിപ്പും അജു വര്ഗീസ് പങ്കുവെച്ചിരുന്നു. "വര്ഷങ്ങള്ക്ക് മുന്പ് നഷ്ടമായത് ക്ഷമയോടെ കാത്തിരുന്ന് തിരിച്ചുപിടിച്ചതിന് അഭിനന്ദനങ്ങള്" എന്നായിരുന്നു അജുവിന്റെ വാക്കുകള്.







Comments