
നടി ഗായത്രി സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുടിയൊക്കെ വെട്ടി, പൂർണമായും മറ്റൊരു ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. "ബിഗ് ബോസിന് ശേഷമുള്ള പുതുജന്മം" എന്നാണ് ചിത്രത്തിന് ഗായത്രി നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ബിഗ് ബോസ് മലയാളം സീസൺ 8 ലെ മത്സരാർത്ഥിയായിരുന്നു ഗായത്രി. ആദ്യം ഹൗസിൽ നിന്നും എവിക്ഷനിലൂടെ പുറത്താക്കപ്പെട്ട ഗായത്രി പിന്നീട് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ മറ്റുളളവരെ പോലെ കോണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി മാത്രം എന്തെങ്കിലും ചെയ്യാൻ താരം ശ്രമിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, നാലാഴ്ചയ്ക്ക് ശേഷം നടന്ന മാസ് എവിക്ഷനിൽ ഗായത്രി പുറത്തായി.
എങ്കിലും, പ്രേക്ഷകരുടെ സ്നേഹം നേടിയാണ് താരം പുറത്തെത്തിയത്. അതിന് തെളിവാണ് ഗായത്രിയുടെ പുതിയ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
അതേസമയം, ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന 'ഡിസ്കോ' എന്ന ചിത്രമാണ് ഗായത്രിയുടേതായി ഇനി വരാനുള്ളത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറിലെ ഗായത്രിയുടെ രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു. നടൻ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ.







Comments