
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില് ട്രെയിന് തട്ടി രണ്ട് വിദ്യാര്ത്ഥികള് മരിച്ചു. തിരുവങ്ങൂര് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥി തിരുവങ്ങൂര് കോഴിപ്പറമ്പത്ത് പാര്ത്ഥിവ് ( 17) , ഒര്പതാം ക്ലാസ് വിദ്യാര്ത്ഥിനി കാപ്പാട് വികാസ്നഗര് പാണംകുളംകുനി സ്വദേശി അവനിക ( 14) എന്നിവരാണ് മരിച്ചത്.
ദേശീയപാതയും റെയില്വേ ട്രാക്കും അടുത്തടുത്തുവരുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള് കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റി. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്. രാത്രി വൈകിയാണ് ബന്ധുക്കള് തിരിച്ചറിഞ്ഞത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മംഗലാപുരം- ചെന്നൈ മെയിലാണ് തട്ടിയത്.
വികാസ് നോര്ത്ത് പാണംകുളംകുനി സുരേഷ്- റീന സമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂര് കോയി പറമ്പത്ത് സുബിഷിന്റെയും സുനിഷയുടെയും മകനാണ് പാര്ത്ഥിവ്.







Comments