
ന്യൂഡല്ഹി: ഗ്യാനേഷ്കുമാര് രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന ജനരോഷത്തില് എല്ലാവരും പങ്കാളികളാകാന് ആഹ്വാനം ചെയ്ത് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്ഗാന്ധി. പ്രതിഷേധക്കാരെ കയ്യേറ്റം നടത്തുന്നത് ആര്എസ് എസ് ഗുണ്ടകളെന്ന് രാഹുല്ഗാന്ധി. ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും പരാതി നല്കുമെന്നും വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ഗ്യാനേഷ്കുമാറിനെ വെറുതേവിടില്ലെന്നും ഉറങ്ങാന് വിടില്ലെന്നും പ്രതിരോധം തുടരുമെന്നും തടഞ്ഞാലും സമരം തുടര്ന്നുകൊണ്ടേയിരിക്കുമെന്നും പറ ഞ്ഞു. 'ഗ്യാനേഷ് കുമാര് ഭയത്തിലാണ്. അദ്ദേഹത്തിന് ഉറങ്ങാന് കഴിയുന്നില്ല. പോലീസ് സേനയ്ക്കുള്ളില് പോലും കുറഞ്ഞത് '50 ശതമാനം' ഉദ്യോഗ സ്ഥരും തങ്ങള് ചെയ്യുന്ന കാര്യങ്ങള് ശരിയാണെന്ന് പ്രതിഷേധക്കാരോട് പറഞ്ഞിട്ടുണ്ടെന്നും രാഹുല് പറഞ്ഞു. 'പോലീസ് നിങ്ങളെ മര്ദ്ദിക്കു ന്നതു കൊണ്ട് ഇത് നമുക്കും ബുദ്ധിമുട്ടാണെന്ന് നിങ്ങള് കരുതണം. നിങ്ങള് തളര്ന്നുവെങ്കില്, അവരും തളര്ന്നിരിക്കുന്നു. എന്തിനാണ് ഞങ്ങള് ഗ്യാനേഷ് കുമാറിനെപ്പോലെയുള്ള ഒരു കള്ളനെ രക്ഷിക്കുന്നതെന്ന് പോലീസും ചോദിക്കുന്നുണ്ട്. അതിനാല് ഞങ്ങള് നിര്ത്താന് പോവുന്നില്ല. എത്ര സമയം എടുത്താലും പ്രശ്നമല്ല. അത് ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ, വര്ഷങ്ങളോ ആകട്ടെ നിര്ത്താന്പോകുന്നില്ലെന്നും രാഹുല് പറഞ്ഞു.
പോലീസ് വേഷത്തില് ആര്എസ്എസ് ഗുണ്ടകളെ ഇറക്കി ചെറുക്കാന് നോക്കുകയാണ്. ഏഴായിരം പ്രതിഷേധക്കാരെയാണ് കസ്റ്റഡി യില് എടുത്തത്. ഡല്ഹിയിലേക്ക് ജനങ്ങള് എത്തുന്നത് തന്നെ തടയുന്നു. തലസ്ഥാനത്തെ എന്തിനാണ് ജയിലാക്കി മാറ്റുന്നതെന്നും രാഹുല് ചോദിച്ചു. ഗ്യാനേഷിനെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി യാണെന്നും അദ്ദേഹം എന്തുകൊണ്ട് രാജിവെയ്ക്കുന്നില്ലെന്നും ചോദിച്ചു.
രാജ്യം ആരെയും ഭയക്കുന്നില്ലെന്നും മാര്ച്ചിനായി ആര്ക്കും വരാമെന്നും പറഞ്ഞു. എല്ലാവര്ക്കും സത്യമറിയാം. മനുഷ്യമനസ്സിനെ ബാരിക്കേഡ് കൊണ്ടു തടയാനാകില്ല. ഭരണഘടന ഉയര്ത്തി ദേശീയപതാക ഉയര്ത്തിയാകും സമരം. മോദിയുടെ മുഴുവന് ബ്ളൂപ്രിന്റും തന്റെകയ്യില് ഉണ്ടെന്നും സമരത്തെ എത്ര തടസ്സപ്പെടുത്തുന്നോ രാജ്യം അത്ര കുഴപ്പത്തിലേക്ക് പോകും. ജനാധിപത്യത്തെ സംരക്ഷിക്കാന് ഓരോരുത്തരും രംഗത്തിറങ്ങണമെന്നും രാഹുല് ആഹ്വാനം ചെയ്തു. പോലീസ് അതിക്രമത്തിന്റെ വീഡിയോ പ്രസന്റേഷനും രാഹുല് വാര്ത്താസമ്മേളനത്തില് കാണിച്ചു.







Comments