
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി കേരളാനിയമസഭ. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രത്യേക പ്രമേയം എല്ഡിഎഫിന്റെ പിന്തുണയോടെ പാസ്സാക്കിയപ്പോള് ബിജെപി പ്രമേയത്തെ എതിര്ത്തു. ബിജെപിയുടെ കടുത്ത വിയോജിപ്പോടെ ഭരണപക്ഷവും പ്രതിപക്ഷവും കയ്യടിച്ചു പാസ്സാക്കുകയായിരുന്നു.
ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂര്വ്വമായ തെരഞ്ഞെടുപ്പാണ്. അതിന് അനുകൂലമായി രാഷ്ട്രീയ ഭേദം ഇല്ലാതെ നില്ക്കുക എന്നതാണ് വേണ്ടതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ എംഎല്എ മാര് നിര്ദേശിച്ച ഭേദഗതിയോടെയാണ് പ്രമേയം പാസ്സാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്ത്തനങ്ങളില് സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് അര്ഹരായ വോട്ടര്മാരെ പട്ടികയില് നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു.
ലക്ഷക്കണക്കിന് വോട്ടര്മാര് എന്നത് കോടിക്കണക്കിന് എന്നാക്കണമെന്ന പ്രതിപക്ഷനേതാവ് വാക്കാല് പറഞ്ഞ ഭേദഗതിയോടെയാണ് പ്രമേയം പാസ്സാക്കിയത്. പ്രമേയത്തെ എതിര്ത്ത ബിജെപി ,നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതിയാണ് അവതരിപ്പിച്ചത്.
മാധ്യമറിപ്പോര്ട്ട് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്ത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഈ പ്രമേയത്തെ അപലപിക്കുന്നതായും ബിജെപി എംഎല്എ വി മുരളീധരന് പറഞ്ഞു. പ്രമേയത്തെ എതിര്ത്ത ബിബി ഗോപകുമാര് നിയമപരമായിട്ടാണോ കേരളത്തിലെ മുഖ്യമന്ത്രി ആയതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞു.







Comments