
ന്യൂഡല്ഹി: ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട്് പ്രതിപക്ഷം ഉച്ചയോടെ വന് പ്രതിഷേധത്തിന് പദ്ധതിയിടുമ്പോള് അതിനെ തടയിടാന് ജന്തര്മന്ദറില് പ്രതിഷേധങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്തി കേന്ദ്രസര്ക്കാര്. ഇതിന് പകരമായി ഡല്ഹിയിലെ മറ്റ് മൂന്നിടങ്ങളാണ് പ്രഖ്യപിച്ചിരിക്കുന്നത്. ജന്തര്മന്ദറിന് പകരം രാംലീല മൈതാനം, ബുറാഡിട മൈതാനം, സിബിഡി ഗ്രൗണ്ട് എന്നിവയാണ് സമരം നടത്താന് അനുവാദം നല്കിയിരിക്കുന്നത്. മാര്ച്ചുമായി ഇനിയാരും ജന്തര്മന്ദറിലേക്ക് പോരേണ്ടതില്ലെന്ന് കേന്ദ്രസര്ക്കാര് ഉത്തരവിറക്കുകയും ചെയ്തു.
പ്രതിഷേധം ജന്തര്മന്ദറില് നടക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്ക്കാര് നിയോഗിച്ച മൂന്നംഗ സമിതി നടത്തിയ പഠനം അനുസരിച്ച് ഇനി ജന്തര്മന്ദറില് പ്രതിഷേധം അനുവദിക്കേണ്ടെന്ന് റിപ്പോര്ട്ട് നല്കിയതിനെ തുടര്ന്നാണ് പ്രസ്താവനയെന്നാണ് ന്യായീകരണം. അതേസമയം പാര്ലമെന്റ് മാര്ച്ചുകള് പണ്ടുമുതലേ നടക്കുന്ന സ്ഥലമാണ് ജന്തര്മന്ദര്. അതേസമയം ഗ്യാനേഷ്കുമാറിനെതിരേ ഇന്നും പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയാണ്. ഇന്ന് സുപ്രീംകോടതിയിലേക്കാണ് മാര്ച്ച് നടക്കുക. കോണ്സ്റ്റിറ്റിയൂഷന് ക്ലബ്ബില് നിന്നുമാണ് പ്രതിഷേധം തുടങ്ങുന്നത്. ചലോ ദില്ലി എന്ന് പറഞ്ഞ് എല്ലാവരേയും മാര്ച്ചിന് ക്ഷണിച്ചിരിക്കുകയാണ് രാഹുല്ഗാന്ധി.
നേരത്തേ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കൊക്രോച്ച് ജനതാ പാര്ട്ടി വന് പ്രതിഷേധവുമായി എത്തിയത് ജന്തര്മന്ദറിലായിരുന്നു. അതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ വലിയ പ്രതിഷേധവുമായി പ്രതിപക്ഷം ആദ്യം രംഗത്ത് വന്നതും ജന്തര്മന്ദറിലായിരുന്നു. എന്നാല് കഴിഞ്ഞ ദിവസം പദ്ധതിയിട്ട മാര്ച്ച് കേന്ദ്രം കടുത്ത പോലീസ് കാവലില് തടയുകയും പ്രതിരോധിക്കുകയും ചെയ്തിരുന്നു.







Comments