
രാജസ്ഥാനില് നിന്നുളള മനോഹരമായ വീഡിയോ പങ്കുവെച്ച് നടന് ദിനേശ് പ്രഭാകര്. രാജസ്ഥാനിലെത്തിയ ദിനേശ് പ്രഭാകറിനെയും സുഹൃത്തുക്കളെയും മലയാളത്തിന്റെ വിഖ്യാത വഞ്ചിപ്പാട്ടായ ‘കുട്ടനാടന് പുഞ്ചയിലെ...’ പാടിയാണ് തദ്ദേശീയരായ ഗായകര് സ്വാഗതം ചെയ്തത്. ഗായകര്ക്കൊപ്പം ദിനേശും പാട്ടുപാടി ആസ്വദിക്കുന്നത് വീഡിയോയില് കാണാം.
2002-ല് ലാല് ജോസ് ചിത്രം 'മീശമാധവനി'ലൂടെയാണ് ദിനേശ് പ്രഭാകര് അഭിനയരംഗത്തേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ ഡബ്ബിംഗ്, പരസ്യരംഗം, തിയേറ്റര് നാടകങ്ങള് എന്നിവയിലെല്ലാം തന്റേതായ മുദ്ര പതിപ്പിക്കാന് അദ്ദേഹത്തിന് സാധിച്ചു. അടുത്തിടെ തിയേറ്ററുകളിലെത്തിയ ജീത്തു ജോസഫ് ചിത്രം ദൃശ്യം 3, സ്പാ, പ്ലൂട്ടോ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ദിനേശ് അഭിനയിച്ചിരുന്നു.
മികച്ചൊരു യാത്രാപ്രേമി കൂടിയാണ് ദിനേശ് പ്രഭാകര്. അദ്ദേഹത്തിന്റെ യാത്രകളും യാത്രകളുടെ ഡ്രോണ് ക്യാമറ ദൃശ്യങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില് തരംഗമാകാറുണ്ട്.







Comments