
വില്ലൻ വേഷങ്ങളിലൂടെ കരിയർ തുടങ്ങിയ താരമാണ് സുരേഷ് കൃഷ്ണ. അഭിനയത്തിന്റെ മറ്റൊരു വഴിത്തിരിവിലെത്തി നില്ക്കുന്ന താരമിപ്പോള് കൊമേഡിയനായും സഹനടനായുമൊക്കെ തിളങ്ങി നില്ക്കുന്ന താരത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീം ഒന്നിച്ച ബെത്ലഹേം കുടുംബ യൂണിറ്റാണ്. ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ അവതരിപ്പിച്ച ബൈജു എന്ന കഥാപാത്രം തിയേറ്ററുകളിൽ കൈയടി നേടിയിരുന്നു. താരത്തിന്റെ ഡയലോഗുകളും സോഷ്യല് മീഡിയ റീലുകളിലടക്കം തരംഗമാണ്.
ഇപ്പോഴിതാ സുരേഷ് കൃഷ്ണയുടെ പുത്തന് എഐ വീഡിയോയും അതിന് താരം നല്കിയ കമന്റുമാണ് ആരാധകര് ഏറ്റെടുക്കുന്നത്. പണ്ടൊരിക്കല് ഒരു അഭിമുഖത്തില് താന് ബ്രേക്ക്ഫാസ്റ്റില് നാല്പ്പത്തഞ്ച് ഇഡലി കഴിക്കുമായിരുന്നുവെന്ന് സുരേഷ് കൃഷ്ണ പറഞ്ഞത് വച്ച് തയ്യാറാക്കിയ എഐ റീല് വീഡിയോയാണിത്. വീഡിയോയുടെ തുടക്കത്തില് സുരേഷ് കൃഷ്ണ താന് കഴിച്ചിരുന്ന ഇഡ്ഡലിയുടെ കണക്ക് പറയുന്നത് കാണിക്കുന്നുണ്ട്. അതിനു ശേഷം സുരേഷ് കൃഷ്ണ നാല്പ്പതു ഇഡ്ഡലി കഴിക്കുന്നതും, ഇഡ്ഡലി കണക്കെ മസില് വയ്ക്കുന്നതുമൊക്കെ കാണിക്കുന്നു. അവസാനം നാട്ടുകാര് താരത്തെ ഇഡ്ഡലി സുരേഷ് എന്നു വിളിച്ച് കളിയാക്കുന്നു. പിന്നീട് താരത്തെ ഇന്റര്ഡയമെന്ഷണല് ഫൈറ്റിംഗ് ഫെഡറേഷന് ബഹിരാകാശത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഇഡ്ഡലി മാനെന്ന് വിളിപ്പേരു നല്കുകയും ചെയ്യുന്നു.
എല്ലാ വര്ഷവുമുള്ള ഫൈറ്റിംഗ് കോമ്പറ്റീഷനിലേക്ക് ഇഡ്ഡലിമാനെ റിക്രൂട്ട് ചെയ്തു കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്. താരത്തിനെതിരെ ഫൈറ്റ് ചെയ്യാന് അജു വര്ഗീസും ടൊവിനോയും എത്തുന്നതും ഇവരെ രണ്ടുപേരെയും കീഴ്പ്പെടുത്തി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്യുന്നതില് വീഡിയോ അവസാനിക്കുന്നു.
നിറഞ്ഞ സ്വീകരണമാണ് ഈ വീഡിയോയ്ക്ക് ആരാധകര് നല്കുന്നത്. ലവ് ഇമോജിയും ചിരിക്കുന്ന ഇമോജിയുമാണ് സുരേഷ് കൃഷ്ണ വീഡിയോയ്ക്ക് താഴെ കമന്റായി നല്കിയിരിക്കുന്നത്. അജുവും ചിരിക്കുന്ന ഇമോജി കമന്റായി നല്കിയിട്ടുണ്ട്. ആരാധകരും രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് നല്കുന്നത്. ‘അജു അണ്ണനാണ് മെയിന്, സുരേഷ് കൃഷ്ണ അതിന്റെ ഇടയിലും കണ്വിന്സിംഗ് ‘നീ കാളയെ പറഞ്ഞ മനസിലാക്ക്, ഞാൻ ഇഡലിയും ആയി വരാം’ എന്ന്, ഇത്രയും കളിയാക്കിയിട്ടും ലൈക്ക് കൊടുക്കാനുള്ള സുരേഷ് ചേട്ടന്റെ മനസ്സ്, ഇങ്ങനെ വീഡിയോ ക്രിയേറ്റ് ചെയ്താൽ ഏത് സെലിബ്രിറ്റിയും കമന്റ് ചെയ്ത് പോകും, ആത്മാർത്ഥമായി കഴിക്കുവാണേൽ ഒരു ഇഡ്ഡലി ആയാലും മതി...’ എന്നിങ്ങനെ പോകുന്നു കമന്റുകള്.







Comments