
ന്യൂഡല്ഹി: കഴിഞ്ഞദിവസം കേന്ദ്രസര്ക്കാര് സമരങ്ങള് നിഷേധിച്ച ജന്തര്മന്ദറില് മിന്നല്സമരവുമായി സിജെപി. പോലീസിന്റെ കനത്ത ബന്തവസ്സ് മറികടന്ന് ഉള്ളില് കടന്ന സിജെപി പ്രവര്ത്തകര് ദേശീയപതാകയുമായി മുദ്രാവാക്യം വിളിച്ചു. അശുതോഷ് റാങ്കേയുടേയും സൗരവ് ദാസിന്റെയും നേതൃത്വത്തിലാണ് സിജെപി ഉള്ളിലേക്ക് കടന്നത്.
പോലീസ് ജന്തര് മന്ദറിന് ചുറ്റും ബാരിക്കേഡ് വെച്ചിരിക്കെ ജെഡിയു ഗേറ്റ് വഴിയായിരുന്നു യുവാക്കള് ജന്തര്മന്ദറില് എത്തിയത്. പ്രധാനപാതകള് അടച്ചാലും സമീപത്തെ കെട്ടിടങ്ങള് വഴിയും ശ്രദ്ധിക്കാത്ത ഗേറ്റുകള് വഴിയും ചാടിക്കടക്കുകയായിരുന്നു. എത്തിയത് 20 അംഗ സംഘമായിരുന്നു. സമരക്കാര് ഉള്ളില് കടന്ന് ഇന്ക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു. ഇപ്പോള് ജന്തര്മന്ദറില് കാവല് വര്ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതീകാത്മക സമരം എന്ന നിലയിലായിരുന്നു സിജെപി ഇന്ന് മിന്നല്സമരം നത്തിയത്. പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയില് എടുത്തു.
കഴിഞ്ഞ ദിവസം ജന്തര്മന്ദര് സമരവേദിയാക്കുന്നതിന് എതിരേ കേന്ദ്രം ഉത്തരവിറക്കിയിരുന്നു. പകരം, രാംലീല, ബുരാരി, ഷാഹ്ദാരയിലെ സി.ബി.ഡി മൈതാനങ്ങളാണ് പുതിയ വേദികള്. തലസ്ഥാനത്തെ പ്രതിഷേധ വേദിയെന്ന നിലയില്നിന്ന് ജന്തര് മന്ദറിനെ ഒഴിവാക്കി ഡല്ഹി പോലീസും സര് ക്കുലര് ഇറക്കിയിരുന്നു. പുതിയ മൂന്ന് വേദികളിലും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള പരിഷ്കരിച്ച മാര്ഗരേഖ പുറത്തിറക്കുമെ ന്നും സര്ക്കുലറിലുണ്ട്. പ്രക്ഷോഭചരിത്രമുള്ള രാംലീല മൈതാനമാണ് പുതുതായി നിശ്ചയിച്ച മൂന്ന് വേദികളില് ല്യൂട്ടന്സ് ആണ് ഡല്ഹിക്ക് ഏറ്റവും അടുത്തുള്ളത് . ഏകദേശം നാല് കിലോമീറ്റര് അകലെ. ബുരാരി മൈതാനം ഏകദേശം 18 കിലോമീറ്റര് അകലെയാണ്. ഷാഹ്ദാ രയിലെ സി.ബി.ഡി മൈതാനം ജന്തര് മന്ദറില് നിന്ന് 12 കിലോമീറ്ററിലേറെ അകലെയും.
അഭിജീത് ദീപ്കെയുടെ 'കോക്രോച്ച് ജനത പാര്ട്ടി' (സി.ജെ.പി.) നേതൃത്വത്തില് ഇക്കഴിഞ്ഞ ജൂണ് മുതല് യുവാക്കളുടെ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ജന്തര് മന്ദര്. പരീക്ഷാ ക്രമക്കേടുകള് ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവയ്ക്കുന്നതിലേക്ക് വരെ ഈ പ്രതിഷേധങ്ങള് നീണ്ടു. വേദി മാറ്റാനുള്ള ഉത്തരവിനോട് പ്രതികരിച്ച അഭിജീത് ദിപ്കെ, ഇനി രാജ്യം മുഴുവന് ജന്തര് മന്ദറായി മാറുമെന്ന് പറഞ്ഞു. 'അവര് ജന്തര് മന്ദറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രമെന്ന പദവിയില്നിന്ന് നീക്കി.







Comments