
നടിയും ഭാര്യയുമായ അഹാനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഛായാഗ്രാഹകൻ നിമിഷ് രവി. വിവാഹശേഷമുള്ള അഹാനയുടെ ആദ്യത്തെ ജന്മദിനമാണിത്. ഇരുവരും ഒന്നിച്ച് കടലിലേക്ക് നോക്കിനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നിമിഷിന്റെ ആശംസാക്കുറിപ്പ്.
"പ്രിയപ്പെട്ട ഭാര്യയ്ക്ക്, കാമുകിക്ക്, ഉറ്റ സുഹൃത്തിന് ജന്മദിനാശംസകൾ. ഒപ്പം നമ്മുടെ വിവാഹത്തിന്റെ ഒരു മാസം പൂർത്തിയായതിനും ആശംസകൾ" എന്നായിരുന്നു നിമിഷ് കുറിച്ചത്. പോസ്റ്റിന് താഴെ അഹാനയും കമന്റുമായെത്തി. "താങ്ക്യൂ ഹസ്ബന്റ്. ലവ് യാ" എന്നായിരുന്നു അഹാനയുടെ മറുപടി.
പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസമായിരുന്നു അഹാനയും നിമിഷും വിവാഹിതരായത്. കോവളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മൂന്ന് ദിവസം നീണ്ട ആഘോഷത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ ദുൽഖർ സൽമാനും വിവാഹത്തിൽ അതിഥിയായെത്തിയിരുന്നു.







Comments