More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മദ്യപിച്ച് കാറോടിച്ച് അപകടം : കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ഇരയുടെ കുടുംബം ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Authored by Web Desk | Last updated: 13 Oct 2026, 10:56 AM | 2 min read

Print
മദ്യപിച്ച് കാറോടിച്ച് അപകടം : കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ഇരയുടെ കുടുംബം ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
നെടുമ്പാശേരി: മദ്യലഹരിയില്‍ അമിതവേഗത്തില്‍ യുവാവ് കാര്‍ ഓടിച്ചു മൂന്ന് പേര്‍ മരണമടഞ്ഞ അപകടമുണ്ടാക്കിയ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചു അപകടത്തില്‍ മരണമടഞ്ഞ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപികയുടെ കുടുംബം. കേസില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്നും ഭരണസ്വാധീനം ഉപയോഗിച്ച പ്രതിയെ സഹായിക്കുന്നു എന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണം എന്നും പറഞ്ഞു.

പ്രതിയുടെ പേര് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. മദ്യലഹരിയെക്കുറിച്ചും എഫ്‌ഐആറില്‍ പരാമര്‍ശം ഇല്ല, സുഹൈലിനെ മാറ്റിയിരിക്കുന്നത് ജുവനൈല്‍ ഹോമിലേക്കാണ് എന്നതും കുടുംബം ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ നിന്നുമാണ് പ്രതി സുഹൈല്‍ വരുന്നത്. രണ്ടു മന്ത്രിമാരുള്ള സ്ഥലമാണ് അത്. കേസ് വഴിതിരിച്ചുവിടുന്ന രീതിയിലുള്ള കാര്യമാണ് നടക്കുന്നത്. നീതി ലഭിക്കുമോയെന്ന് സംശയമാണെന്നും പണമുള്ളവര്‍ക്ക് മാത്രം നീതിയെന്നത് ശരിയല്ലെന്നും കുടുംബം പറഞ്ഞു. എന്നിരുന്നാലും തങ്ങള്‍ പോരാട്ടം തുടരുമെന്നും പറഞ്ഞു.

ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കായി ശ്രമിക്കുന്നതായും ആരോപിച്ചു. മുകളില്‍ നിന്നും സമ്മര്‍ദ്ദമെന്ന് പോലീസ് പറയുന്നു. ആരാണ് മുളിലുള്ളവര്‍. സംഭവത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ മകളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ അപകടത്തില്‍ മരണപ്പെട്ട ദേവികയുടെ കുടുംബം പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമങ്ങള്‍ എഫ്‌ഐആറിന്റെ പകര്‍പ്പും പുറത്തുവിട്ടിട്ടുണ്ട്. ഉടമയുടെ പേരിന്റെ നേരെ കാറിന്റെ ഡ്രൈവര്‍ എന്നാണ് എഴുതിയിരിക്കുന്നത്. അതുപോലെ മുന്ന് ബാറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളപ്പോള്‍ എഫ്‌ഐആറില്‍ മദ്യപിച്ചതിന്റെ ഒരു റിപ്പോര്‍ട്ടും ഇല്ല.

എഫ്‌ഐആറില്‍ പ്രതിയുടെ പേരില്ല. പ്രതിയുടെ മാതാപിതാക്കള്‍ മാന്യത പാലിക്കണമെന്നും കുടുംബം പറഞ്ഞു. അതേസമയം സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കുകയും പിന്നീട് മുങ്ങുകയൂം ചെയ്ത രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ ജോയല്‍ (19), അമീന്‍ (19) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈല്‍ സജീവിനൊപ്പം ഇവരും കാറിലുണ്ടായിരുന്നു. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തപ്പോഴാണു മറ്റു 2 പേര്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നതായി വ്യക്തമായത്. ഇവര്‍ അപകടശേഷം സംഭവസ്ഥലത്തു നിന്നു മറ്റൊരു വാഹനത്തില്‍ സ്ഥലംവിട്ടിരുന്നു. ജോയലിനെയും അമീനെയും ആലപ്പുഴയില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെയും പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി.

ഞായറാഴ്ച പുലര്‍ച്ചെ വിമാനത്താവള റോഡില്‍ അത്താണിയില്‍ ആയിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍, സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തില്‍ കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കല്‍പറ്റ സ്വദേശി കെ.വി.ദേവിക (21), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി എം.പി.ഗോപിക (21) എന്നിവരാണു കൊല്ലപ്പെട്ടത്. അപകടത്തിനു കാരണം കാറിന്റെ അമിതവേഗം തന്നെയെന്നു മോട്ടര്‍ വാഹന വകുപ്പു കണ്ടെത്തി.

സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് വകുപ്പു സര്‍ക്കാരിനു സമര്‍പ്പിച്ചു. കാറിലെ ഇലക്ട്രോണിക്‌സ് കണ്‍ട്രോള്‍ മൊഡ്യൂള്‍ പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്പനിയോടു നിര്‍ദേശിച്ചിട്ടുണ്ട്. അപകടസമയത്തു കാര്‍ എത്ര വേഗത്തിലായിരുന്നു എന്നു കണ്ടെത്താന്‍ ഇതിലൂടെ കഴിയും. സുഹൈലിനെ ബോസ്റ്റല്‍ ഹോമില്‍ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

Tags

  • accident case
  • murder
  • crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

Comments