
മഞ്ചേരിയാള്: മൂന്ന് വര്ഷം കൊണ്ട് സമ്പാദിച്ച 10 രൂപ നാണയങ്ങള് കൊണ്ട് ആക്ടീവ സ്കൂട്ടര് സ്വന്തമാക്കി തെലുങ്കാനക്കാരന്. മൂന്നു വര്ഷം കൊണ്ട് 1.23 ലക്ഷം രൂപയുടെ പത്തുരൂപ നാണയമാണ് ഇയാള് സൂക്ഷിച്ചത്. തെലങ്കാനയിലെ മഞ്ചേരിയാള് ജില്ലയിലെ ലക്ഷെട്ടിപേട്ടയില് നിന്നുള്ള 51 കാരനായ ബി. രവി ജോസഫിന്റേതാണ് അസാധാരണമായ ഈ സമ്പാദ്യവും സ്വപ്നസാക്ഷാത്ക്കാരവും.
പാസ്റ്ററായ ജോസഫ്, 2023 ഒക്ടോബര് 10-നാണ് നാണയങ്ങള് ശേഖരിക്കാന് തുടങ്ങിയത്. സാധനങ്ങള് വാങ്ങുമ്പോള് ചില്ലറയായി ലഭിക്കുന്ന എല്ലാ പത്ത് രൂപ നാണയങ്ങളും മാറ്റിവെച്ചു. അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകള് കാരണം തനിക്ക് ഒരു റോയല് എന്ഫീല്ഡ് വാഹനം വാങ്ങാന് കഴിയാത്തതില് നിരാശനാണ്. 2023 ഒക്ടോബര് 10-നാണ് താന് നാണയങ്ങള് ശേഖരിക്കാന് തുടങ്ങിയതെന്ന് ജോസഫ് വെളിപ്പെടുത്തി.
ആദ്യം ഈ സമ്പാദ്യം വീട്ടുപയോഗത്തിന് ഏതെങ്കിലും ഉപകാരപ്രദമായ വസ്തു വാങ്ങാന് ഉപയോഗിക്കാനാണ് കരുതിയതെങ്കിലും പിന്നീട് ഒരു ഇരുചക്ര വാഹനം വാങ്ങാന് തീരുമാനിക്കുകയായിരുന്നു. ഷോറൂമില് ജോസഫ് കൊണ്ടുവന്ന നാണയങ്ങള് ജീവനക്കാര് രണ്ട് മണിക്കൂറെടുത്താണ് എണ്ണിത്തീര്ത്തത്. വ്യത്യസ്തമായ പണം നല്കല് രീതി ഷോറൂമിലും നാട്ടുകാര്ക്കിടയിലും വലിയ കൗതുകമുണ്ടാക്കിയിട്ടുണ്ട്.







Comments