
ന്യൂഡൽഹി: രാജ്യത്തെ അന്തരീക്ഷം തകർക്കുന്ന രീതിയിലും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റ് നാലിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യയ്ക്കെതിരായ വികാരം പ്രചരിപ്പിക്കുന്നതിൽ നിരവധി പാകിസ്ഥാൻ സോഷ്യൽ മീഡിയ ഹാൻഡിലുകൾ സജീവമായി പ്രവർത്തിക്കുന്നതായി വിവരമുണ്ട്. ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പിൽ ആളുകൾ കൊല്ലപ്പെട്ടതായി വ്യാജ റിപ്പോർട്ടുകൾ ചില പാകിസ്ഥാൻ ഹാൻഡിലുകൾ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യക്കാരെന്ന വ്യാജേന പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഉപയോക്താക്കൾ വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും പ്രചരിപ്പിക്കുന്നുണ്ട്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും ജനങ്ങൾക്കിടയിൽ അശാന്തി സൃഷ്ടിക്കാനും ശ്രമിച്ച ഏകദേശം 500-ഓളം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതുവരെ നീക്കം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, തിങ്കളാഴ്ച നടന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ചിനിടെയുണ്ടായ നിയമലംഘനങ്ങൾക്കെതിരെ ഡൽഹി പോലീസ് നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ലംഘിച്ചതിന് കണാട്ട് പ്ലേസ്, തിലക് മാർഗ്, ബരാഖംബ, മന്ദിർ മാർഗ് പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.







Comments