
തിരുവനന്തപുരം:സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിഴവ് പറ്റിയെന്ന് നേതാക്കളോട് സരിൻ വിശദീകരിച്ചിട്ടുണ്ട്. എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സരിൻ വിശദമാക്കി. സിജെപി ആർ എസ് എസ് പദ്ധതിയാണെന്ന് സരിൻ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് വലിയ വിവാദമായിരുന്നു.
ഞാന് മനസ്സില് ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന് കഴിഞ്ഞതെന്നും സിജെപിയും ഇന്ന് അവിടെ നടന്ന മാര്ച്ചില് പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശമെന്നും സരിന് പറഞ്ഞത്. മാധ്യമങ്ങളോട് പറഞ്ഞത് തന്റെ പാർട്ടി നിലപാടല്ലെന്നും, അത് നാക്കുപിഴയാണെന്നും വ്യക്തമാക്കി അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചു.
സിജെപി ആര്എസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന പ്രസ്താവന തിരുത്തി സിപിഎം നേതാവ് പി. സരിന്. ഡല്ഹിയില് വെച്ച് മാധ്യമങ്ങളോട് പറഞ്ഞ ഈ പ്രസ്താവന പാര്ട്ടിയുടേതല്ലെന്നും തനിക്ക് സംഭവിച്ച വാക്ക് പിഴവാണെന്നും പി സരിന് ഫെയ്സ്ബുക്കില് അറിയിച്ചുത്. ഡല്ഹില് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സരിന് സിജെപി ആര്എസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന നിലയില് പ്രസ്താവന നടത്തിയത്. പിന്നീട് ഇത് വിവാദമായിരുന്നു. പരാമര്ശത്തില് നിര്വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായും സരിന് കുറിച്ചു.







Comments