
മലയാള സിനിമയില് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളള നടനാണ് ചെമ്പില് അശോകന്. യുവതാരനിരയിലെ മുന്നിര നായികയായ മമിത ബൈജുവിനൊപ്പം അഭിനയിച്ചപ്പോഴുളള അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.
'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇന്ഡസ്ട്രിയില് പലരും ജാഡ കാണിക്കുന്നത് കണ്ടിട്ടുണ്ടെന്നും എന്നാല് മമിത അങ്ങനെ അല്ലെന്നും ചെമ്പില് അശോകന് പറഞ്ഞു. റിപ്പോര്ട്ടര് ഫിലിംസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'മമിതയുടെ കൂടെ ഞാൻ ആദ്യമായാണ് അഭിനയിക്കുന്നത്. കോട്ടയംക്കാരിയാണ് മമിത ഞാനും കോട്ടയത്താണ്. സിനിമയിൽ പ്രാർത്ഥനയുടെ ഒരു സീനുണ്ടായിരുന്നു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ബാക്കി എനിക്ക് അറിയില്ലായിരുന്നു. മമിതയാണ് അതൊക്കെ പറഞ്ഞു തന്നത്. പക്ഷെ ഡബ്ബ് ചെയ്യേണ്ടി വന്നില്ല.
മമിത നല്ല പെരുമാറ്റമാണ്. ജാഡ ഒന്നും ഇല്ല. സൂര്യയുടെ കൂടെ ഉള്ള പടം എല്ലാം ഹിറ്റാക്കി തകർത്ത് വന്നതാണ് ജാഡ എന്നൊക്കെ പറഞ്ഞാൽ ഭയങ്കരമായി കാണിക്കേണ്ടതിരുന്നു. ജാഡ ചുമന്ന് കൊണ്ട് വരാം. ഇൻഡസ്ട്രിയിൽ പലരും അങ്ങനെ കാണിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ മമിത നല്ല പെരുമാറ്റമാണ്. ജാഡ ഒന്നും ഇല്ല. പിന്നെ ഞങ്ങൾ ഒരു ജില്ലക്കാരുമല്ലേ’ ചെമ്പിൽ അശോകൻ പറഞ്ഞു.
നാടകരംഗത്തുനിന്ന് സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ചെമ്പിൽ അശോകൻ. ഇരുപത് വർഷത്തോളം പ്രൊഫഷണൽ നാടകവേദികളിൽ സജീവമായിരുന്ന അദ്ദേഹം 'ഭാഗ്യദേവത' എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും സിനിമാ ലോകത്ത് സജീവമായ അശോകൻ സോഷ്യൽ മീഡിയയിലെ മീമുകളിലൂടെയും ട്രോളുകളിലൂടെയും മലയാളികള്ക്ക് സുപരിചിതനാണ്.







Comments